HOME
DETAILS
MAL
ദീപാവലി ആഘോഷിക്കാന്‍ കോയമ്പത്തൂരില്‍ 80 തടവുകാര്‍ക്ക് പരോള്‍
backup
October 29 2016 | 04:10 AM
കോയമ്പത്തൂര്‍: കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാനായി കോയമ്പത്തൂര്‍ ജയിലിലെ 80 തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചു. മൂന്നു ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്.
ശിക്ഷിക്കപ്പെട്ട 650 പേരടക്കം 1500 തടവുകാരാണ് കോയമ്പത്തൂര്‍ ജയിലുള്ളത്. ഇതില്‍ അധികം പേരും ദീപാവലിക്ക് പരോള്‍ ആവശ്യപ്പെട്ട് ജയില്‍ എസ്.പി എ മുരുഗേഷന് അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് 16 പേര്‍ക്ക് വ്യാഴാഴ്ച പരോള്‍ അനുവദിക്കുകയും തിങ്കളാഴ്ചക്കകം മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
64 പേരെക്കൂടിയാണ് വെള്ളിയാഴ്ച വീട്ടിലേക്കു പോകാന്‍ അനുവദിച്ചത്. ഇവര്‍ ചൊവ്വാഴ്ചക്കകം ജയിലിലേക്കു മടങ്ങണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."