HOME
DETAILS

മക്കയെ ലക്ഷ്യമാക്കിയുള്ള മിസൈല്‍: ആരോപണം നിഷേധിച്ച് ഇറാന്‍, ലോകമുസ്‌ലിം നേതാക്കള്‍ അപലപിച്ചു

  
backup
October 29 2016 | 04:10 AM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b5%86-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d

 

റിയാദ്: സംഘര്‍ഷം നടക്കുന്ന യമനില്‍ നിന്ന് ഇറാന്‍ അനുകൂല ഹൂതികള്‍ ലോക മുസ്‌ലിംകളുടെ സിരാ കേന്ദ്രമായ മക്കയെ ലക്ഷ്യം വെച്ച് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ പങ്ക് ഇറാന്‍ ശക്തമായി നിഷേധിച്ചു. വ്യാഴാഴ്ച്ച രാത്രി ഒന്‍പതു മണിയോടെ സുരക്ഷാ സേനയുടെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് മക്കയുടെ 65 കിലോമീറ്റര്‍ അകലത്തില്‍ മാത്രം തകര്‍ക്കാന്‍ കഴിഞ്ഞ മിസൈല്‍ ആക്രമണത്തില്‍ ഇറാന്റെ പങ്കിനെ കുറിച്ച് ആരോപണം ഉയര്‍ന്ന പശ്ചാതലത്തിനാണ് നിഷേധവുമായി ഇറാന്‍ രംഗത്തെത്തിയത്.

യമനിലെ വിഘടിത വിഭാഗമായ ഹൂതികള്‍ അനുകൂലിക്കുകയും അവര്‍ക്കു വേണ്ട ആയുധങ്ങളും മറ്റും നല്‍കി യുദ്ധത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്യുന്ന ഇറാനാണ് പിന്നിലെന്ന് സഊദിയും മറ്റു മുസ്‌ലിം രാഷ്ട്രങ്ങളും ആരോപണവുമായി രംഗത്തെത്തിയിരുന്നു.

മക്കയെ ലക്ഷ്യമാക്കിയുള്ള ഹൂതികളുടെ മിസൈല്‍ ആക്രമണത്തോടെ അവരെ പിന്തുണക്കുന്ന ലോകത്തെ തീവ്രവാദ രാജ്യമായ ഇറാന്റെ പങ്കു പൂര്‍ണ്ണമായും മാലോകര്‍ക്ക് വ്യക്തമായതായി സഊദിയിലെ ഇസ്‌ലാമിക പണ്ഡിത സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഏറ്റവും വലിയ കുറ്റ കൃത്യത്തിനു സഫാവിസ് (ഇറാന്‍) ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനു ഹൂതികളെ അനുകൂലിക്കുന്നതായുള്ള ആരോപണത്തിന് ശക്തി പകരുന്നതായാണ് ഈ നടപടിയെന്ന് വ്യക്തമായതായി പ്രസ്താവനയില്‍ വ്യക്തമാക്കി.

സംഭവത്തില്‍ സഊദി പരമോന്നത സഭയായ ശൂറാ കൗണ്‍സിലും നടുക്കം രേഖപ്പെടുത്തി. അതി ദാരുണമായ സംഭവമാണ് അരങ്ങേറിയതെന്നും ലോകത്തെ ഒരു ബില്യണിലധികം മുസ്‌ലിംകളെ പ്രകോപിപ്പിക്കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷിതത്വവും പുണ്യ നഗരികളുടെ സുരക്ഷിതത്വവും നടപ്പിലാക്കുന്നതില്‍ നിന്നും രാജ്യത്തെ രക്ഷപ്പെടുത്തുന്നതില്‍ നിന്നും രാജ്യത്തെ തടയുകയില്ലെന്നും ശൂറ കൗണ്‍സില്‍ സ്പീക്കര്‍ അബ്ദുല്ല അല്‍ ഷെയ്ഖ് വ്യക്തമാക്കി. സംഭവത്തില്‍ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ ലോക ശക്തികളോടും ഇസ്‌ലാമിക രാജ്യങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു.

ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലും സംഭവത്തില്‍ അതീവ നടുക്കം രേഖപ്പെടുത്തി. മുസ്‌ലിംകളുടെസിരാ കേന്ദ്രമായ മക്കയെ ലക്ഷ്യമാക്കിയുള്ള ഹൂതികളുടെ നീക്കം നിഷ്ടൂരമായ നീക്കമാണെന്നും ലോക മുസ്‌ലിംകളുടെ കേന്ദ്ര ബിന്ദുവായ മക്കയുമായുള്ള രാജ്യത്തിന്റെ പരിശുദ്ധതയെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ യു.എ.ഇ ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും ഉത്ക്കണ്ഠ രേഖപ്പെടുത്തുകയും തീവ്രവാദികളെ അനുകൂലിക്കുന്ന ഇറാനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. യമനെതിരെ യുദ്ധത്തിലേര്‍പ്പെട്ട അറബ് സഖ്യ സേന തലവന്‍ ജനറല്‍ അഹമ്മദ് അല്‍ അസീരി അതി ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. പ്രകോപനമില്ലാതെയുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെയുള്ള തങ്ങളുടെ ചെറുത്തു നില്‍പ്പ് കൂടുതല്‍ അതി ശക്തമായ നീക്കങ്ങള്‍ക്ക് സമയമായെന്നും അദ്ദേഹം പറഞ്ഞു. സര്‍പ്പത്തിന്റെ തല കൊയ്യാന്‍ സമയമായെന്നും തീവ്രവാദ ശക്തികളെ തുടച്ചു നീക്കാന്‍ പ്രചോദനമായെന്നും അസീരി തുറന്നടിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago