നൊബേല്‍ പുരസ്കാരം തന്നെ സ്തബ്ധനാക്കി; മൗനം വെടിഞ്ഞ് ബോബ് ഡിലന്
ന്യൂയോര്‍ക്ക്: നൊബേല്‍ പുരസ്കാര വാര്‍ത്ത തന്നെ സ്തബ്ധനാക്കിയെന്ന് സാഹിത്യ നോബേല്‍ ജേതാവ് ബോബ് ഡിലന്. പുരസ്കാരം പ്രഖ്യാപിച്ച് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് ഡിലന് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്.
സാധ്യമെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കും. പുരസ്കാര നേട്ടം അവിശ്വസനീയമാണ്. ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല. ഇതുപോലെ ഒരു പുരസ്കാരം ആരാണ് സ്വപ്നം കാണാത്തത്. ഡിലന് പറഞ്ഞു.
ഒക്ടോബര്‍ 13 നാണ് പുരസ്കാരം പ്രഖ്യാപിച്ചത്. എന്നാല്‍ ഡിലന്റെ ഭാഗത്തു നിന്നും പ്രതികരണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല. ഡിലനെ ബന്ധപ്പെടാന്‍ സ്വീഡിഷ് അക്കാദമി നിരവധി തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.ഇതോടെ ഡിലന് അഹങ്കാരിയും മര്യാദ ഇല്ലാത്ത ആളാണെന്ന് ഒരു അക്കാദമി അംഗം കുറ്റപ്പെടുത്തുകയും ചെയ്തു.
മഹത്തായ അമേരിക്കന്‍ സംഗീത പാരമ്പര്യത്തില്‍ കാവ്യാത്മകമായ പ്രകടനങ്ങള്‍ നടത്തിയതിനാണ് ഇത്തവണത്തെ സാഹിത്യ നോബല്‍ ഡിലന് നല്‍കിയത്. സാഹിത്യത്തില്‍ നൊബേല്‍ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഗാനരചയിതാവാണ് 75കാരനായ ബോബ് ഡിലന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."