HOME
DETAILS
MAL
തായ്വാനില് 300 ടണ്‍ കാരറ്റ് പൂഴ്ത്തിവച്ചയാള് പിടിയില്‍
backup
October 29 2016 | 06:10 AM
തായ്പേയ്: 300 ടണ്‍ കാരറ്റ് പൂഴ്ത്തിവച്ച് മാര്‍ക്കറ്റില്‍ സ്തംഭനമുണ്ടാക്കാന്‍ ശ്രമിച്ചയാളെ തായ്വാനില് പിടികൂടി. കഴിഞ്ഞമാസം തായ്വാനെ പിടിച്ചുകുലുക്കിയ കൊടുങ്കാറ്റിനു പിന്നാലെ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വില കുതിച്ചു കയറുന്നതിനിടെയാണ് ഇയാള്‍ പൂഴ്ത്തിവയ്പ്പ് നടത്തിയത്. ചിയാങ് എന്നയാളാണ് ഇതുമായി ബന്ധപ്പെട്ട് പിടിയിലായത്.
തണുപ്പിച്ച വെയര്‍ഹൗസില്‍ സൂക്ഷിച്ച നിലയിലായിരുന്നു കാരറ്റ് കൂമ്പാരം. അറസ്റ്റ് ചെയ്ത ചിയാങിനെ പിന്നീട് വലിയ തുക കെട്ടിവച്ച് ജാമ്യത്തില്‍ വിട്ടു.
എന്നാല്‍ എല്ലാ വര്‍ഷവും താന്‍ 1500 ടണ്‍ കാരറ്റ് വാങ്ങി സൂക്ഷിക്കാറുണ്ടെന്നും ഇത് വര്‍ഷം മുഴുവന്‍ വില്‍ക്കുകയാണ് പതിവെന്നും ചിയാങ് പറഞ്ഞു. ചെറിയൊരു അളവ് മാത്രമേ ഇപ്പോള്‍ ഗോഡൗണില്‍ ബാക്കി വന്നുവെന്നും വില്ക്കാന് വേണ്ടി വച്ചതാണെന്നും ഇയാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."