വിമാനത്തില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; ഇന്ത്യന്‍ വംശജന് തടവുശിക്ഷ
ലണ്ടന്‍: വിമാനയാത്രക്കിടെ കൗമാരക്കാരിയോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ വംശജ്നായ വ്യാപാരിക്ക് 20 ആഴ്ച്ചത്തെ തടവ് ശിക്ഷ. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഖത്തറില്‍ നിന്നുള്ള സുമന് ദാസാണ് തൊട്ടടുത്ത് ഉറങ്ങുകയായിരുന്ന 18 കാരിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതിന് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ദോഹയില്‍ നിന്നും മാഞ്ചസ്റ്ററിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം.
എന്നാല്‍ പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ സുമന്‍ദാസ് നിഷേധിച്ചു. അറിഞ്ഞുകൊണ്ട് താന്‍ കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്നാണ് ദാസ് പറയുന്നത്. എന്നാല്‍ കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 ആഴ്ച്ചത്തെ തടവും 115 പൗണ്ട് പിഴയും വിധിക്കുകയായിരുന്നു.
ഇന്ത്യയില്‍ വളര്‍ന്ന സുമന്‍ദാസ് നിലവില്‍ ഖത്തറിലാണ് താമസിക്കുന്നത്. ഭാര്യയോടൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് ഇദ്ദേഹം ബ്രിട്ടനിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."