മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ച സ്‌പെഷ്യല്‍ സിറ്റി ടാക്‌സ് ഫോഴ്‌സ് സി.പിഎമ്മിന് കനത്ത തലവേദനയാകുന്നു
തൃശൂര്‍: സംസ്ഥാനത്ത് പൊലിസ് നിഷ്‌ക്രിയമാണെന്നും ഗുണ്ടാ സംഘങ്ങള്‍ വിഹരിക്കുകയാണെന്നും പ്രതിപക്ഷം നിയമസഭയിലെ അടിയന്തര പ്രമേയ നോട്ടീസിലൂടെ ആരോപണമുന്നയിച്ചപ്പോള്‍ മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയോഗിച്ച സ്‌പെഷ്യല്‍ സിറ്റി പൊലിസ് ടാക്‌സ് ഫോഴ്‌സ് സി.പിഎമ്മിന് കനത്ത തലവേദനയാകുന്നു. കൊച്ചിയില്‍ മാത്രം കഴിഞ്ഞ ദിവസം രൂപീകരിക്കപ്പെട്ട പ്രത്യേക പൊലിസ് സംഘത്തിന്റെ പ്രവൃത്തന മേഖല രൂപീകരിക്കപ്പെട്ടയുടന്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കേണ്ട അവസ്ഥയിലാണിപ്പോള്‍.
ടാക്‌സ് ഫോഴ്‌സിന്റെ കന്നി കേസ് തന്നെ എറണാകുളം ജില്ലയിലെ പ്രമുഖ പാര്‍ട്ടി നേതാവും ഫണ്ട് റൈസറുമായ ജില്ലാ കമ്മിറ്റിയംഗവുമായതോടെ സംസ്ഥാനമൊട്ടുക്കും വേരുകളും പാര്‍ട്ടി ബന്ധവുമുള്ള ക്വട്ടേഷന്‍ സംഘാംങ്ങളിലേക്ക് അന്വേഷണം വിപുലപ്പെടുത്തേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
സി.പി.എം ജില്ലാ കമ്മറ്റിയംഗവും കളമശേരി ഏരിയ സെക്രട്ടറിയും ജില്ലാ സ്‌പോട്്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വി.എ.സക്കീര്‍ ഹുസൈനെ ഒന്നാം പ്രതിയാക്കിയാണ് പാലാരിവട്ടം പൊലിസ് കഴിഞ്ഞ ദിവസം കേസെടുത്തത്്. വ്യവസായിയായ വെണ്ണല സ്വദേശി ജൂബ് പൗലോസ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിതോടെയാണ് സക്കീറിനെതിരെ കേസെടുത്തിരിക്കുന്നതെങ്കിലും,ഇയാള്‍ക്കെതിരെ കേസെടുക്കാതിരിക്കാന്‍ കഴിയാത്ത രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും ജില്ലയിലെ മറ്റു ചില പ്രമുഖ വ്യവസായികളില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടായതായിട്ടാണ് അറിയുന്നത്.
ജില്ലയില്‍ പ്രവര്‍ത്തനാംഭം മുതല്‍ അച്യൂതാനന്ദന്‍ ഗ്രൂപ്പിനെ വെട്ടിനിരത്തി ഔദ്യോഗിക പക്ഷത്ത് നിന്നും ശക്തമായി വളര്‍ന്ന് വരികയും പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഏറ്റവും കൂടുതല്‍ ഫണ്ട് കണ്ടെത്തി നല്‍കിയിരുന്നയാള്‍ കൂടിയായിരുന്നു ഇദ്ദേഹം.അതിനാല്‍ കേസെടുക്കുമെങ്കിലും പാര്‍ട്ടി ഔദ്യോഗിക സ്ഥാനത്ത് നിന്നും ഉടന്‍ നീക്കം ചെയ്യേണ്ടതില്ലെന്നായിരുന്നു തീരുമാനമെങ്കിലും സി.പി.എമ്മിനുള്ളിലും പുറത്തുമുള്ള ശക്തമായ പ്രതിഷേധം കാരണം സക്കീര്‍ഹുസൈനെതിരെ പാര്‍ട്ടിയിലും നടപടിക്ക് സാധ്യതയുള്ളതായിട്ടാണ് വിവരം.
കൂടാതെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട.പാര്‍ട്ടിക്ക് വേണ്ടി 'അദ്വാനിക്കുന്ന' പ്രമുഖ ക്വട്ടേഷന്‍ സംഘാംഗങ്ങളുമായി വളരെ ശക്തമായ ബന്ധമുള്ളവരാണ് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ പലരും.കൂടാതെ ജില്ലകള്‍ മാറി പാര്‍ട്ടി അനുഭാവികളായ വ്യവസായികളുടെ പ്രശ്‌നത്തില്‍ ഇടപെടുന്നവരും ഇക്കൂട്ടത്തിലുണ്ട. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഡി.ജി.പി സെന്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തില്‍ ദക്ഷിണ കേരളത്തില്‍നിന്നുള്ള ഗുണ്ടാസംഘങ്ങളെ കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ക്വട്ടേഷന് ഉപയോഗിക്കുന്നതായി കണ്ണൂര്‍ മേഖലാ ഡി.ഐ.ജിയുടെ പരിശോധനയില്‍ തെളിഞ്ഞിരുന്നു.
കണ്ണൂരിലെ പാനൂരില്‍ ബോംബ് നിര്‍മ്മാണശാലയിലെ സ്‌ഫോടനങ്ങളെ തുടര്‍ന്ന് ഡി.ജി.പി സെന്‍കുമാര്‍ ഇടപെടുകയും ക്രിമിനലുകളെയെല്ലാം അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതോടെ സംസ്ഥാനത്തുടനീളം കര്‍ശന പരിശോധന നടന്നിരുന്നു. അപ്പോഴാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ ജില്ലകള്‍ മാറി പ്രവര്‍ത്തനം സജീവമാണെന്ന് വ്യക്തമായത്. കണ്ണൂരിലും മറ്റും പിടിയിലായവരില്‍ അന്യജില്ലാക്കാരുമുണ്ട്. തിരുവനന്തപുരത്തും തൃശൂരുമാണ് ഏറ്റവും കൂടുതല്‍ ഗുണ്ടാസംഘങ്ങളുള്ളത്.
എന്നാല്‍ മലബാറില്‍ ക്വട്ടേഷന്‍ കൊടുക്കുന്നവരുടെ എണ്ണം കൂടിയതിനാല്‍ ഈ മേഖലയിലേക്ക് ആവശ്യക്കാരേറേയാണ്.പൊലീസിനെ വെട്ടിക്കാനാണ് തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ നിന്നും ഗുണ്ടകളെ കൊണ്ടുവന്ന് മലബാറില്‍ ക്വട്ടേഷന്‍ നിര്‍വ്വഹിക്കാറുള്ളതെന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്.തുടക്കത്തില്‍ പാര്‍ട്ടി എതിരാളികളെ ഒതുക്കുന്നതിനു വേണ്ടി പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമെന്നോണമാണ് ഈ സംഘങ്ങളുടെ പ്രവര്‍ത്തനമെങ്കിലും പിന്നീട് പാര്‍ട്ടി അനുഭാവികളായ വ്യവസായികളുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുകയും ശേഷം സ്വകാര്യസംഘമായി പരിണമിക്കുകയുമാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."