പരമ്പര ഇന്ത്യക്ക്: ന്യൂസിലന്‍ഡിനെ 191 റണ്‍സിന് പരാജയപ്പെടുത്തി
വിശാഖപട്ടണം: നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ 191 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര നേടി. ഇന്ത്യയുടെ മുന്നേറ്റത്തില്‍ 23.1 ഓവറില്‍ 79 റണ്‍സിന് ന്യൂസിലന്‍ഡിന്റെ എല്ലാവരും പുറത്തായി.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടു വീതം മത്സരങ്ങള്‍ ജയിച്ച് ഇരു ടീമും തുല്യത പാലിക്കുകയായിരുന്നു. ഈ ഏകദിനത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടു വീതം മത്സരങ്ങള്‍ ജയിച്ച് ഇരു ടീമും തുല്യത പാലിക്കുകയായിരുന്നു. ഈ ഏകദിനത്തിലെ വിജയത്തോടെയാണ് ഇന്ത്യക്ക് പരമ്പര നേടാനായത്.
അമിത് മിശ്ര അഞ്ചു വിക്കറ്റുമായി വിക്കറ്റ് വേട്ടയ്ക്കു നേതൃത്വം നല്‍കിയപ്പോള്‍ സന്ദര്‍ശകര്‍ നാണംകെട്ട പരാജയം ഏറ്റുവാങ്ങി. അരങ്ങേറ്റക്കാരന്‍ ജയന്ത് യാദവും അക്‌സര്‍ പട്ടേലുമടക്കം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ എട്ടു വിക്കറ്റാണ് വീഴ്ത്തിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടപ്പെടുത്തി 269 റണ്‍സെടുത്തു. തുടക്കത്തില്‍ മെല്ലപ്പോക്ക് നയം സ്വീകരിച്ച ഇന്ത്യ ഓപ്പണര്‍ രഹാനെയെക്കൂടി (20) നഷ്ടമായതോടെ കരുതലോടെയാണ് ഇന്നിംഗ്‌സ് കെട്ടിപ്പൊക്കിയത്.
കോഹ് ലിക്കൊപ്പം ചേര്‍ന്ന രോഹിത് പതുക്കെ അടിച്ചുതുടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സിന് ജീവന്‍വച്ചു. എന്നാല്‍ അര്‍ധ സെഞ്ചുറി പിന്നിട്ട രോഹിത് അമിതാവേശംകാട്ടി പുറത്തായി. ബോള്‍ട്ടിന്റെ പന്തില്‍ നീഷാമിനു പിടികൊടുത്താണ് രോഹിത് പുറത്തായത്.
രോഹിത് ക്രീസ് വിട്ടതോടെ നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ധോണിയെത്തി. നായകനും ഉപനായകനും ചേര്‍ന്നതോടെ മൂന്നാം ഏകദിനത്തിലേതുപോലെ വലിയ സ്‌കോര്‍ പ്രതീക്ഷിച്ചെങ്കിലും ധോണി (41) ക്ക് അതികം പിടിച്ച് നില്‍ക്കാനായില്ല.
പിന്നാലെയെത്തിയ മനീഷ് പാണ്ഡെ സംപൂജ്യനായി മടങ്ങി.കേദാര്‍ ജാദവും (39)കോഹ് ലിയും ഇന്നിംഗ്‌സിനെ ടോപ് ഗിയറിലേക്ക് മാറ്റിയെങ്കിലും കിവികള്‍ അടുത്ത പ്രഹരം ഏല്‍പ്പിച്ചു. അവസാന ഓവറുകളിലെ കൂറ്റനടികള്‍ പ്രതീക്ഷിച്ചവരെ നിരാശരാക്കി കോഹ് ലി സോധിയുടെ പന്തില്‍ പുറത്തായി.
ജാദവും അക്‌സര്‍ പട്ടേലും (24) ചേര്‍ന്ന് അവസാന ഓവറുകളില്‍ നടത്തിയ മിന്നല്‍ അടികളാണ് സ്‌കോര്‍ 250 കടത്തിയത്. ബോള്‍ട്ടും സോധിയും രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നീഷാമും സാറ്റ്‌നറും ഓരോ വിക്കറ്റ് പിഴുതു.
പരമ്പരയിലാദ്യമായി കഴിഞ്ഞ മത്സരത്തില്‍ കൈവിട്ട ടോസ് ഭാഗ്യം വീണ്ടും ഇന്ത്യയ്ക്ക് ലഭിച്ചെങ്കിലും ധോണി തിരഞ്ഞെടുത്തത് ബാറ്റിങ്ങായിരുന്നു. ഇതിന് മുമ്പ് ഇന്ത്യ ടോസ് നേടിയ ആദ്യ മൂന്നു മത്സരങ്ങളിലും ഇന്ത്യ ഫീല്‍ഡിംങ്ങാണ് തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."