സൈന്യത്തെ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണെന്നാരോപിച്ച് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു
ന്യൂഡല്‍ഹി: സൈന്യത്തെ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ജീവന്‍ നല്‍കി രാജ്യം കാക്കുന്ന ധീരസൈനികരോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും കത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടു.
പാക് അധിനിവേശ കശ്മിരിലെ മിന്നലാക്രമണത്തിനു പിന്നാലെ സൈനികരുടെ അംഗവൈകല്യ പെന്‍ഷന്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമായെന്നു കത്തില്‍ രാഹുല്‍ കുറ്റപ്പെടുത്തി. സൈനികരുടെ കാര്യത്തിലെങ്കിലും വാക്കും പ്രവര്‍ത്തിയും ഒന്നാണെന്നു തെളിയിക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി മോദി തയാറെടുക്കുന്നതിനിടെയാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയുള്ള രാഹുലിന്റെ കത്ത്.
കഴിഞ്ഞ ഏതാനും ആഴ്ച്ചകളായുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുന്ന തരത്തിലുള്ളതാണെന്നു കത്തില്‍ ചൂണ്ടിക്കാട്ടി. മിന്നലാക്രമണം നടത്തിയതിനു പിന്നാലെ അംഗവൈകല്യ പെന്‍ഷന്‍ പുതിയ സ്ലാബ് സംവിധാനത്തിലേക്കു മാറ്റിയത് അംഗവൈകല്യം സംഭവിക്കുന്ന ധീര ജവാന്മാരുടെ പെന്‍ഷനില്‍ ഗണ്യമായ കുറവു വരുത്തും.
ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടു നടപ്പാക്കുമ്പോള്‍ സൈനികരും സിവില്‍ ജീവനക്കാരും തമ്മിലുള്ള ശമ്പളത്തിലെ അന്തരം വര്‍ധിക്കും. വിമുക്ത ഭടന്മാര്‍ക്കു തൃപ്തികരമാകുന്ന തരത്തില്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
സര്‍ജിക്കല്‍ സ്‌ട്രെയ്ക്കും കശ്മിരലെ മറ്റ് പോരാട്ടങ്ങളും സര്‍ക്കാരിന്റെ പ്രതിച്ഛായ ഉയര്‍ത്താനുള്ള മാധ്യമമായാണ് സര്‍ക്കാര്‍ ഉപയോഗപെടുത്തുന്നതെന്നും രാഹുല്‍ കുറ്റപെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."