കായംകുളത്ത് പൊലീസുകാരെ വെട്ടിയ കേസിലെ പ്രതി റിമാന്റില്‍
കായംകുളം :എ എസ് ഐ ഉള്‍പ്പടെയുള്ള പോലീസ് സംഘത്തെ വെട്ടിയകേസില്‍ പിടിയിലായ മുഖ്യപ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു .ചെത്ത് തൊഴിലാളി കായംകുളം കുറ്റിത്തെരുവ് ദേശത്തിനകം കാട്ടിരേത്ത് തെക്കേതില്‍ ഗോപാലകൃഷ്ണന് (56 )നെയാണ് റിമാന്റ് ചെയ്തത് . പ്രതിയെ കോടതിയില്‍ നിന്നും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും ഇതിനായി തിങ്കളാഴ്ച അപേക്ഷ നല്‍കുമെന്നും കായംകുളം സി ഐ കെ സദന് പറഞ്ഞു .
പോലീസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളില്‍ ചിലത് കഴിഞ്ഞദിവസം കണ്ടെത്തിയെങ്കിലും എ. എസ.ഐ യുടെ നെഞ്ചില്‍ കുത്താന്‍ ഉപയോഗിച്ച കള്ള് ചെത്തുന്ന തേര് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല .ഇത് കണ്ടെത്താനാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താന്‍ പോലീസ് ഉദ്ദേശിക്കുന്നത്. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച സ്കൂട്ടര്‍ ഐക്യ ജംഗ്ഷനില്‍ നിന്നും പോലീസ് കണ്ടെത്തി .കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ കായംകുളം കോടതിയില്‍ കീഴടങ്ങാനെത്തിയ ഇയാളെ പോലീസ് നാടകീയമായി പിടികൂടുകയായിരുന്നു.
ഇതോടെ കേസില്‍ റിമാന്റിലായവരുടെ എണ്ണം മൂന്നായി.ഗോപാലകൃഷ്ണന്റെ ഭാര്യ സന്ധ്യ, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ദേശത്തിനകം പന്തപ്ളാവില്‍ രാജേഷ് എന്നിവരെ രണ്ടുദിവസം മുമ്പ് പൊലീസ് അറസ്റ്റുചെയ്തിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ എ എസ് ഐ സിയാദ് എറണാകുളത്തെ സ്വകാര്യാശുപത്രിയിലും പോലീസുകാരായ ഇക്ബാല്‍ ,സതീഷ് ,രാജേഷ് എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."