HOME
DETAILS

ഉണ്ണികളെ ഊട്ടുന്ന വിഷങ്ങള്‍

  
backup
October 29 2016 | 18:10 PM

%e0%b4%89%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99

മാസങ്ങള്‍ക്കു മുന്‍പാണ് പത്തു വയസുകാരനെന്നു തോന്നിക്കുന്ന കുട്ടിയുമൊത്തു മാതാവ് കണ്‍സള്‍ട്ടിങ് റൂമിലേക്കു കയറിവന്നത്. കുട്ടിക്ക് ബ്ലഡ് കാന്‍സറാണ്. പല ചികിത്സകളും നടത്തി. ഒരു മാറ്റവുമില്ല. സ്‌കൂളില്‍ മാസം പത്തു ദിവസം മാത്രമേ പോകാന്‍ കഴിയുന്നുള്ളൂ. ബാക്കി ദിവസങ്ങള്‍ കിടപ്പിലാണ്. 

മറ്റൊരിക്കല്‍ 12 വയസുള്ള കുട്ടിയെയും കൊണ്ട് പിതാവ് വന്നു. അവനും രോഗം കാന്‍സര്‍ തന്നെ. കാലില്‍ ഓപറേഷന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഗുളികകള്‍ കഴിക്കുന്നു. അതിലേറെ ഹൃദയഭേദകമായിരുന്നു ബ്രെയിന്‍ ട്യൂമറുമായി വന്ന അഞ്ചു വയസുകാരന്റെ ചിത്രം. പ്രശസ്തമായ ആശുപത്രിയില്‍ നിന്നും ഒപറേഷന്‍ നടത്തിയെങ്കിലും ഛര്‍ദി ഇതുവരെ നിന്നിട്ടില്ല. ഭക്ഷണവും തീരെ കഴിക്കുന്നില്ല. കുട്ടി ഇനിയും കൂടുതല്‍ കാലം ജീവിച്ചിരിക്കില്ലെന്ന് അയാള്‍ക്കു തന്നെ അറിയാം. എങ്കിലും അതുവരെ എന്തെങ്കിലും കഴിക്കാന്‍ കൊടുക്കണമെന്ന ഒരാഗ്രഹമേയുള്ളൂ അയാള്‍ക്ക്.
പറഞ്ഞുവരുന്നത് ചെറുപ്രായത്തില്‍ തന്നെ മാരക രോഗങ്ങളുമായി ജീവിതം ദുരിതത്തിലാകുന്ന ഒരുപാട് കുട്ടികളുടെയും അവരെക്കൊണ്ടു കഷ്ടപ്പെടുന്ന രക്ഷിതാക്കളുടെയും എണ്ണം വര്‍ധിക്കുന്നതിന്റെ ആശങ്കയെക്കുറിച്ചാണ്.
മുന്‍പെങ്ങുമില്ലാത്ത വിധം പുതിയ രോഗങ്ങള്‍ കുട്ടികളെ വേട്ടയാടുന്നു. സംസാരിക്കാന്‍ കഴിയാതെ എത്രയെത്ര കുട്ടികളാണ് ഇവിടെ പിറന്നുവീഴുന്നത്. ഓട്ടിസവും ഡിസ്‌ലെക്‌സിയയും അപസ്മാരവും ബാധിച്ച ആയിരക്കണക്കിനു കുട്ടികള്‍. അവര്‍ക്കായി പ്രത്യേകം സ്‌കൂളുകള്‍ തുറക്കുന്നു. മുതിര്‍ന്നവരെ മാത്രം പിടികൂടിയിരുന്ന പ്രമേഹവും പ്രഷറും കിഡ്‌നി രോഗവും കാന്‍സറും കുട്ടികളെ മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ പിടിമുറുക്കുന്നു. അഞ്ചു വയസുകാരിക്കു ബ്രെയിന്‍ ട്യൂമര്‍, നാലു വയസുകാരനു രക്താര്‍ബുദം, എട്ടു വയസുകാരിക്കു പ്രമേഹം, പന്ത്രണ്ടുകാരനു പ്രഷര്‍... അന്‍പതു വര്‍ഷങ്ങള്‍ക്കപ്പുറം ഇത്തരം രോഗങ്ങള്‍ കുട്ടികളെ ബാധിച്ചതായി അറിവില്ല. തിരിച്ചറിവാണിവിടെ പ്രധാനം. കുട്ടികള്‍ മാറാരോഗങ്ങള്‍ക്കു വിധേയരാകാന്‍ കാരണങ്ങള്‍ പലതാണ്. നിരന്തരം വന്ന ഇത്തരം കേസുകള്‍ക്കിടയിലേക്ക് ആഴ്ന്നു ചിന്തിക്കുമ്പോഴാണ് രോഗത്തിന്റെ ഉത്തരവാദികള്‍ രക്ഷിതാക്കള്‍ തന്നെയാണെന്ന സത്യം മനസിലാകുന്നത്. ഗര്‍ഭാശയത്തില്‍ ഭ്രൂണം വളരാന്‍ തുടങ്ങുമ്പോള്‍ ആരംഭിക്കുന്ന മരുന്നു സേവയാണിതിനു പ്രധാന കാരണങ്ങളിലൊന്ന്. ജനിച്ചയുടന്‍ ആരംഭിക്കുന്ന മരുന്നു പ്രയോഗമണ് മറ്റൊന്ന്. പിന്നെ അവര്‍ക്കു നല്‍കുന്ന ആഹാരവും.

ബീജവും അണ്ഡവും
ഒരു കഞ്ഞിന്റെ ആരോഗ്യത്തിന്റെ അടിത്തറയില്‍ നില്‍ക്കേണ്ടത് ആരോഗ്യമുള്ള ബീജവും അണ്ഡവുമാണ്. വൈകല്യമുള്ള അണ്ഡവും ബീജവും തമ്മില്‍ യോജിച്ചുണ്ടാകുന്ന കുഞ്ഞിനു പൂര്‍ണ ആരോഗ്യം ഉണ്ടാകണമെന്നില്ല. സ്ത്രീകളിലുണ്ടാകുന്ന ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കും മറ്റും നല്‍കുന്ന ഹോര്‍മോണുകള്‍, പുരുഷബീജ വര്‍ധനയ്ക്കു നല്‍കുന്ന മരുന്നുകള്‍ ഇവയെല്ലാം കുഞ്ഞിന്റെ ആരോഗ്യത്തിനു പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് കഠിനരോഗങ്ങള്‍ക്കു ചികിത്സ നടത്തുന്ന ദമ്പതിമാര്‍ തല്‍ക്കാലം കുട്ടികള്‍ വേണ്ടെന്നു വയ്ക്കുകയാണ് ഉത്തമം.

കുഞ്ഞിനു നല്‍കുന്ന ഭക്ഷണങ്ങള്‍
ഒരു കുഞ്ഞിന്റെ ആരോഗ്യത്തില്‍ ഭക്ഷണത്തിനുള്ള പങ്ക് ചെറുതല്ല. ഏതു പ്രായത്തില്‍, എന്ത്, എങ്ങനെ, എത്ര നല്‍കണമെന്ന് ഒരമ്മ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. പരസ്യത്തില്‍ കാണുന്ന ഭക്ഷ്യവസ്തുക്കള്‍ വാങ്ങിക്കൊടുക്കുന്ന അമ്മ കുട്ടിക്കു രോഗം വിലയ്ക്കു വാങ്ങിക്കൊടുക്കുകയാണ്.
ഈയിടെ വന്ന ഒരു പത്രവാര്‍ത്ത ഇങ്ങനെയാണ്. അമ്മമാരെ ബോധവല്‍ക്കരിച്ചാല്‍ രാജ്യത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്നായിരുന്നു വാര്‍ത്ത. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ 'ആരോഗ്യസംരക്ഷണം അമേരിക്കയിലും ഇന്ത്യയിലും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ അമേരിക്കയിലെ യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് മെഡിക്കല്‍ ബ്രാഞ്ച് പ്രൊഫ. ഓഫ് മെഡിസിന്‍ ഡോ. ഈശ്വരന്‍ പി. വാര്യരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടികളെ ഫാസ്റ്റ് ഫുഡിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്നും സമീകൃതാഹാരത്തിലേക്കു നയിക്കാന്‍ അമ്മമാര്‍ക്കു കഴിയുന്നിടത്താണ് കുട്ടികളുടെയും രാജ്യത്തിന്റെയും ആരോഗ്യത്തില്‍ ദൃഢത കൈവരിക്കുന്നത്.

വിഷം തീണ്ടിയ ശീതള പാനീയങ്ങള്‍
ശീതള പാനീയങ്ങള്‍, ഐസ്‌ക്രീം, മിഠായികള്‍ എന്നിവ കഴിക്കാത്ത കുട്ടികളുണ്ടാകില്ല. യാത്രക്കിടയില്‍ കുട്ടികള്‍ക്കു വാങ്ങിക്കൊടുക്കുന്ന ഭക്ഷ്യവസ്തുക്കളാണിവ.
പഴങ്ങളുടെ ചാറ് പിഴുതെടുത്തു കുപ്പികളിലാക്കിയതാണെന്നാണ് നിങ്ങളുടെ വിശ്വാസമെങ്കില്‍ തിരുത്തേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. കൃത്രിമ രുചിയും വാസനയും നിറവും കലര്‍ത്തിയ കേവലം വെള്ളമാണത്.
ഒരുഭാഗത്തു കുട്ടികളുടെ വാശികൊണ്ടു വാങ്ങിക്കൊടുക്കേണ്ടി വരുന്നവര്‍, മറുവശം മക്കളെ നിര്‍ബന്ധിപ്പിച്ച് കഴിപ്പിക്കുന്നവര്‍. എന്തു തന്നെയായാലും ഇവ മൂന്നും കുട്ടികളുടെ ആരോഗ്യം നശിപ്പിക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല.
ശരീരത്തിനു തണുപ്പ് ലഭിക്കുമെന്നു കരുതി സ്വയം വാങ്ങിക്കഴിക്കുകയും കുട്ടികള്‍ക്കു നല്‍കുകയും ചെയ്തിന്റെ തിക്തഫലങ്ങളാണ് അവരില്‍ വര്‍ധിച്ചുവരുന്ന മാരകരോഗങ്ങള്‍ എന്നു തിരിച്ചറിയുക.
പൊട്ടാസ്യം ബെന്‍സോയേറ്റ്, സോഡിയം സൈക്ലോമേറ്റ്, ചെക്റ്റിന്‍, അല്‍ജിനേറ്റ് തുടങ്ങിയ കെമിക്കലുകളാണ് ഇത്തരം പാനീയങ്ങളില്‍ ഉപയോഗിച്ചുവരുന്നത്. ഇവ കഴിച്ചാല്‍ ആമാശയവും ചെറു-വന്‍ കുടലുകളും തകരാറിലാകുമെന്നു തെളിയിക്കപ്പെട്ടതാണ്. പതിവായി ഇത്തരം ഭക്ഷ്യപദാര്‍ഥങ്ങള്‍ കഴിക്കുന്നത് ഭക്ഷണത്തോടു വിരക്തിവരാനും ഇടയാക്കും. തുടര്‍ന്നു ഭക്ഷണങ്ങളിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള ശക്തി ക്ഷയിച്ച് ഒടുവില്‍ കാന്‍സറിന്റെ സാധ്യതയും തള്ളിക്കളയാനാകില്ല.

പാല്‍ പൗഡറുകള്‍
കുഞ്ഞുങ്ങള്‍ക്കായി തയാറാക്കുന്ന പാല്‍ പൗഡറുകളിലും മായം കലര്‍ത്തുന്നുണ്ട്. മെലാമിന്‍ എന്ന കെമിക്കല്‍ കലര്‍ന്ന പൗഡര്‍ പാല്‍ കുടിച്ച് ചൈനയിലെ ആയിരക്കണക്കിനു കുട്ടികള്‍ക്ക് കിഡ്‌നി തകരാറിലായ സംഭവം പുറം ലോകമറിഞ്ഞത് 2008ലാണ്. ചൈനയില്‍ നിന്നും ഇന്ത്യയിലേക്കു ഇത്തരം പൗഡര്‍ പാല്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫറോക്ക് യു. പി സ്‌കൂളിലെ കുട്ടികള്‍ മിഠായി കഴിച്ച് അവശരായ സംഭവം വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. 27 കുട്ടികളെയാണ് അന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന പല ഭക്ഷ്യവസ്തുക്കളും വൃത്തിഹീനമായ ചുറ്റുപാടില്‍ തയാറാക്കുന്നവയാണ്.

രോഗികളാക്കാന്‍ ഐസ്‌ക്രീമും
പേരു കേള്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്നുണ്ടാകും. എന്നാല്‍ ഇതു തയാറാക്കുന്നത് എങ്ങനെയെന്നോ കഴിച്ചാലുള്ള പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്നോ ആരും അന്വേഷിക്കാറില്ല. എന്തു കിട്ടിയാലും രുചിയുണ്ടെങ്കില്‍ അകത്താക്കണം എന്ന ചിന്തയാണ് പലരുടേതും. ഐസ്‌ക്രീം, ചോക്കലേറ്റ്, മധുരമുള്ള കേക്ക് എന്നിവയില്‍ ചേര്‍ക്കുന്ന ജെലാറ്റിന്‍, മൃഗങ്ങളുടെ കുടല്‍മാലയില്‍ നിന്നുണ്ടാക്കുന്നതാണ്. പന്നി, പശു, എരുമ, കുതിര തുടങ്ങിയ മൃഗങ്ങളുടെ ശരീരത്തിലുണ്ടാകുന്ന കൊളാജന്‍ എന്ന ഒരുതരം കൊഴുപ്പാണ് ജെലാറ്റിന്‍. ഐസ്‌ക്രീമിന്റെ രുചിക്കായി ചേര്‍ക്കുന്നതും രാസവസ്തുക്കളാണ്. വാനില രുചിക്കു പിപ്പറോനല്‍ എന്ന കെമിക്കല്‍ ചേര്‍ക്കുന്നു. പൈനാപ്പിള്‍ രുചിക്കായി ചേര്‍ക്കുന്നത് ഈതൈല്‍ അസറ്റേറ്റാണ്. ഇതു തോല്‍ സംസ്‌കരിക്കുന്നതിനുള്ള രാസവസ്തുവാണ്. ഇതൊക്കെ ഭക്ഷിച്ച് രസിച്ചു നടക്കുന്നവരേ, നിങ്ങള്‍ എത്രകാലം ആരോഗ്യത്തോടെ ജീവിക്കും?

പോപ്‌കോണ്‍
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒന്നാണ് പോപ്‌കോണ്‍. ചോളത്തില്‍ നിന്നാണ് ഇതു നിര്‍മിക്കുന്നത്. ചോളം ഒരുതരത്തിലും ശരീരത്തെ ബാധിക്കുന്നില്ലെങ്കിലും ഇതു നാം കഴിക്കുന്ന രൂപം നേടിയെടുക്കുമ്പോഴാണ് അപകടകാരിയാകുന്നത്. ഡൈ അസിറ്റാള്‍ എന്ന കെമിക്കലിനു പുറമെ അമിതമായ ഉപ്പ്, നെയ്യ്, മസാല എന്നിവയും ചേര്‍ക്കുന്നുണ്ട്. ഇതിന്റെ വാസനയ്ക്കു ചേര്‍ക്കുന്ന ഡൈ അസിറ്റാള്‍ ശ്വാസകോശരോഗങ്ങള്‍ വരുത്തുന്നു.

പശുവിന്‍ പാല്‍
കുഞ്ഞിന്റെ ആരോഗ്യത്തിനു ഒട്ടും യോജിച്ചതല്ല പശുവിന്‍ പാല്‍. ഇതു കേള്‍ക്കുമ്പോള്‍ ഞെട്ടരുത്. കാരണം കാലാകാലങ്ങളായി നാം പാല്‍ ഒരു സമീകൃതാഹാരമാണെന്നു പഠിച്ചവരും പഠിപ്പിച്ചവരുമാണല്ലോ. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയുകയാണിവിടെ. 'പാല്‍ ഒരു നിശബ്ദ കൊലയാളി' എന്ന പുസ്തകം വായിക്കുന്നവര്‍ക്കിതു ബോധ്യമാകും. കൂടാതെ അമേരിക്കയിലെ ശിശുരോഗ വിദഗ്ധന്‍ ബെഞ്ചമിന്‍ സ്‌റ്റോക്ക് പറയുന്നത്, പാലില്‍ അടങ്ങിയ ഒരുതരം പ്രോട്ടീന്‍ പശിമയുള്ളതാണ്. ഇതിനു ആമാശയം, ചെറുകുടല്‍ ഭിത്തി എന്നിവിടങ്ങളില്‍ ഒട്ടിപ്പിടിച്ച് മറ്റു ഭക്ഷണപദാര്‍ഥങ്ങളിലെ പോഷകങ്ങളെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ടത്രെ. പാല്‍ സ്ഥിരമായി നല്‍കിയാല്‍ പല്ലിനു ബലക്ഷയവും പേശീരോഗങ്ങളും ഉണ്ടാകുമെന്നു ഹാര്‍വാഡ് സര്‍വകലാശാല പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കുഞ്ഞിനു ചെറുപ്പത്തില്‍തന്നെ പാല്‍ നല്‍കിയാല്‍ ഇരുമ്പിന്റെ അംശം കുറയും. അമേരിക്കന്‍ അക്കാദമി ഒഫ് പീഡിയാട്രിക് കമ്മിറ്റി ഒണ്‍ ന്യൂട്രീഷന്റെ പഠനത്തില്‍ പശുവിന്‍ പാല്‍ കുടിക്കുന്ന കുട്ടിക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് പറയുന്നുണ്ട്. വയറ്റില്‍ രക്തസ്രാവമുണ്ടാകുക, കഫം നിറഞ്ഞ മലം പോവുക, അലര്‍ജി എന്നിവ ഇതുമൂലം ഉണ്ടാകുന്നു. ഒരുപക്ഷെ കുഞ്ഞ് തടിച്ചേക്കും, പക്ഷെ, അതു ഭാവിയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതൊന്നുമാകില്ല.
മുലപ്പാലില്ലെങ്കില്‍ പിന്നെന്ത് നല്‍കും? തേങ്ങാപാല്‍ കൊടുക്കുക. (അമ്മയുടെ മുലപ്പാലിലുള്ള മോണോലാറ്റിന്‍ അടങ്ങിയ ലോകത്തിലെ ഏക വസ്തു തേങ്ങാപാല്‍ ആണ്). ആറു മാസംവരെ പാലും അതിനുശേഷം പഴങ്ങളും പച്ചക്കറികളും നല്‍കുക. നാടന്‍ കോഴിമുട്ടയുടെ ഉള്ളിലെ മഞ്ഞ, ശുദ്ധമായ രസത്തില്‍ മുക്കിയ ഇഡലി എന്നിവയും നല്ലതാണ്.

പൗഡര്‍ പേസ്റ്റ്, സൗന്ദര്യവര്‍ധകങ്ങള്‍
ജനനം മുതല്‍ മരണംവരെ ഉപയോഗിക്കുന്ന വസ്തുവാണ് പൗഡര്‍. വിവിധ കമ്പനികള്‍ വിവിധങ്ങളായ രൂപത്തില്‍ ഇവ മാര്‍ക്കറ്റിലെത്തിക്കുന്നു. കുഞ്ഞിനു പൗഡറിട്ടാല്‍ അതിന്റെ അംശം ശ്വാസകോശത്തിലെത്തും. പിന്നീട് ശ്വാസകോശ രോഗത്തിനു കാരണമാവും. ആസ്‌ത്രേലിയയില്‍ കുഞ്ഞിനു പൗഡറിടാന്‍ പാടില്ലത്രെ. പേസ്റ്റിലും നിരവധി കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. കാത്സ്യം കാര്‍ബണേറ്റ്, സോര്‍ബിറ്ററോള്‍, സോഡിയം സിലിക്കേറ്റ്, ഫോര്‍മല്‍ ഡി ഹൈഡ് ഫ്‌ളൂറൈഡ് തുടങ്ങിയ നിരവധി കെമിക്കലുകള്‍ പേസ്റ്റ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നു.
അടുത്തകാലത്തായി നിക്കോട്ടിന്‍, ഉപ്പ് എന്നിവ ഉപയോഗിക്കുന്നതായി ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കണ്ടുപിടിച്ചിട്ടുണ്ട്.
ഫാക്ടറികളില്‍ നിന്നു വരുന്ന ഏതു ഭക്ഷണവും കൃത്രിമമാണെന്നറിയുക. പ്രകൃതിദത്തമായ ഭക്ഷ്യവസ്തുക്കളില്‍ നിന്നും പോഷകങ്ങള്‍ നീക്കി പാകപ്പെടുത്തി അതില്‍ കൃത്രിമ പോഷകങ്ങള്‍ നിറച്ച് വിപണിയിലിറക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നതാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മില്‍ പലരും. അവരത് കുഞ്ഞിനു വാങ്ങിക്കൊടുത്ത് സായൂജ്യമടയുന്നു.
കഴിഞ്ഞവര്‍ഷം മാഗിയുടെ പേരിലുണ്ടായ വിവാദങ്ങള്‍ മറക്കരുത്. ആരോഗ്യത്തിനു ഹാനികരമായ മോണോസോബിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയതാണ് പ്രശ്‌നത്തിനു തുടക്കമിട്ടത്. എല്ലാവരും അതു ബഹിഷ്‌കരിച്ചപ്പോള്‍ നമ്മുടെ അമ്മമാര്‍ വീണ്ടും അതിനെ കൈനീട്ടി സ്വീകരിക്കുകയായിരുന്നല്ലോ.

ണ്ടാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago