നട്ടപ്പിരാന്തന്‍
ദാക്ഷിണ്യമറ്റൊരീ കാലത്തിന്‍ ശോകം
ദാരുണമായ് പാടി ഞാനിന്ന് മൂകം.
ദാരിദ്ര്യമല്ലിന്ന് കേള്‍ക്കുന്ന ഗീതം
ദയവെന്ന വാക്കിന്റെ ചരമഗീതം
ഉദരത്തിലൂറിയ രക്തത്തിന്‍ തുള്ളി
ഊക്കിന്റെ നാക്കായുറഞ്ഞിന്നു തുള്ളി
ഉമ്മയെ പോലും അറുത്തിവന്‍ തള്ളി
ഊറ്റത്തിലുമ്മ താരാട്ടിയ പുള്ളി.
പെങ്ങളാണേലും സുരക്ഷയിന്നില്ല
പെറ്റുമ്മ പോലും അതില്‍ മുക്തയല്ല
പേറ്റുനോവേറ്റ പൊന്നുമ്മയെപ്പോലും
പേപ്പട്ടിയെ പോലെയാട്ടാന്‍ മടിയില്ല.
സ്വത്തിനു മുന്‍പിലിന്നൊന്നിനും വിലയില്ല.
സ്വത്തിനായെന്ത് ചെയ്‌വാന്‍ അറക്കില്ല.
സ്വന്തബന്ധങ്ങളാണെങ്കിലും ഗതിയില്ല.
സ്വാര്‍ഥമാം മോഹമല്ലാതാര്‍ക്കുമിന്നില്ല.
അറിവിന്റെ കുറവു കൊണ്ടാണെങ്കിലിങ്ങനെ
അറിവാളന്‍മാര്‍ പോലും ചെയ്യുന്നതെങ്ങനെഅലിവിന്റെ കൈത്താങ്ങു നല്‍കേണ്ട പൂമകന്‍
ആര്‍ത്തുല്ലസിക്കുന്ന നട്ടപ്പിരാന്തന്‍
കാലത്തിന്‍ ചിത്രമിന്നെത്ര വിചിത്രം
കണ്ടു തറക്കുന്നു നിത്യമെന്‍ നേത്രം
തമ്മിലലിവില്ലാ കാലത്തിന്‍ മുന്‍പില്‍.
താന്‍ താനെയാവുന്നു നട്ടപ്പിരാന്തന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."