HOME
DETAILS
MAL
ആണവായുധ നിരോധനം: യു.എന്‍ വോട്ടിങ്ങില്‍ ഇന്ത്യ വിട്ടുനിന്നു
backup
October 30 2016 | 01:10 AM
ന്യൂയോര്‍ക്ക്: ആണവായുധങ്ങള്‍ നിരോധിക്കാനുള്ള യു.എന്‍ പൊതുസഭയുടെ പ്രമേയത്തിന്റെ വോട്ടിങ്ങില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഇക്കാര്യത്തില്‍ ഇന്ന് വിശദീകരണം നല്‍കാമെന്ന് യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി അറിയിച്ചു.
ഓസ്ട്രിയ, അയര്‍ലന്റ്, മെക്സികോ, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്.
123 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 38 അംഗങ്ങള്‍ എതിര്‍ത്തു. 16 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ചൈനയും പാകിസ്താനും ഇന്ത്യയുമാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ യു.എന്‍ രക്ഷാസമിതിയിലെ ആണവ രാജ്യങ്ങളായ ബ്രിട്ടന്, ഫ്രാന്‍സ്, റഷ്യ, യു.എസ് എന്നീ രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."