HOME
DETAILS
MAL
വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസ്: ജെ.ഡി.യു നേതാവിന്റെ മകന് കീഴടങ്ങി
backup
October 30 2016 | 01:10 AM
പാറ്റ്ന: സ്കൂള്‍ വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്ന കേസില്‍ ജെ.ഡി.യു നേതാവിന്റെ മകന് കീഴടങ്ങി. തന്റെ ആഡംബര വാഹനത്തെ മറികടന്നതില്‍ പ്രകോപിതനായാണ് ജെ.ഡി.യു നേതാവ് മനോരമാ ദേവിയുടെ മകന് രാകേഷ് രഞ്ജന്‍ എന്ന റോക്കി യാദവ് പതിനെട്ടുകാരനായ വിദ്യാര്‍ഥിയെ വെടിവെച്ചു കൊന്നത്.
സംഭവത്തെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് ജാമ്യം നേടിയെങ്കിലും സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് ഇയാള്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. വിദ്യാര്‍ഥിയായ ആദിത്യ സഞ്ചദേവിനെയാണ് ഇക്കഴിഞ്ഞ മേയ് ഏഴിന് റോക്കി വെടിവച്ചു കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."