പാകിസ്താന് ചുട്ട മറുപടി നല്‍കണം: വീരമൃത്യുവരിച്ച ഭടന്റെ ബന്ധുക്കള്‍
കുരുക്ഷേത്ര: പാകിസ്താന് ചുട്ട മറുപടി കൊടുക്കണമെന്ന് രക്തസാക്ഷിയായ ഭടന്റെ ബന്ധുക്കള്‍. അതിര്‍ത്തിയില്‍ പാക് തീവ്രവാദികള്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയ ഇന്ത്യന്‍ ഭടന് മന്ദീപ് സിങിന്റെ ബന്ധുക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഹരിയാനയിലെ സിങിന്റെ ജന്മനാടായ അന്തേതി പ്രദേശവാസികളും ധീര ജവാന്റെ രക്തസാക്ഷിത്വത്തിന് പകരം ചോദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2008ലാണ് സിങ് സൈന്യത്തില്‍ ചേര്‍ന്നത്. ഭാര്യ ഹരിയാന പൊലിസില്‍ ജോലി ചെയ്യുകയാണ്. തന്റെ സഹോദരന്റെ ജീവനുപകരമായി പാകിസ്താനു ശക്തമായ തിരിച്ചടി നല്‍കണമെന്ന് മന്ദീപ് സിങിന്റെ സഹോദരന് സന്ദീപ് പറയുന്നു. അവന് ജീവന് ത്യജിച്ചു. പാകിസ്താന് മതിയായ തിരിച്ചടി തന്നെ നല്‍കണം-സിങിന്റെ പിതാവും ആവശ്യപ്പെട്ടു.
അതിനിടെ പാകിസ്താന് സൈന്യം തക്കതായ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. രാജ്യം ആരുടെ മുന്നിലും തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."