വിസാ ഫീസിലെ വര്‍ധന വ്യവസായ ബന്ധങ്ങളെ ബാധിച്ചേക്കും
ജിദ്ദ: വിസാ ഫീസിലുണ്ടായ വര്‍ധന രാജ്യത്തെ വ്യവസായങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തല്‍. വിദേശനിക്ഷേപത്തിനും കാര്യമായ ദോഷമുണ്ടാകുമെന്നാണ് സഊദി നയതന്ത്ര വിദഗ്ധരുടെ നിരീക്ഷണം.
എന്നാല്‍ ഇത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നാണ് മുതിര്‍ന്ന സഊദി വ്യവസായ നേതാക്കള്‍ പറയുന്നത്. പുതിയ വ്യവസായ സൗഹൃദങ്ങള്‍ക്ക് ഈഫീസ് താങ്ങാനാകുന്നതാണ്. നേരിയ വര്‍ധനമാത്രമാണിതെന്നും ഇവര്‍ പറയുന്നു. വിദേശികള്‍ക്ക് ഇത് കൂടുതല്‍ ചെലവുണ്ടാക്കും.
എണ്ണവിലയിടിവിനെ തുടര്‍ന്നുണ്ടായ വരുമാന നഷ്ടം പരിഹരിക്കാന്‍ രാജ്യം ആവിഷ്‌ക്കരിച്ച മാര്‍ഗങ്ങളിലൊന്നാണ് വിസ ഫീസ് വര്‍ധന. എണ്ണവിലയിടിവിനെ തുടര്‍ന്ന് രാജ്യത്ത് 68ശതമാനത്തോളം വരുമാനക്കമ്മിയുണ്ടായി.
ഈ മാസം മുതലാണ് വാണിജ്യ വിസകള്‍ക്കുളള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഫീസ് മൂവായിരം റിയാലായി വര്‍ധിപ്പിച്ചത്. നേരത്തെ ഇത് നാനൂറ് റിയാല്‍ മാത്രമായിരുന്നു. നാല്‍പ്പതിലേറെ രാജ്യങ്ങളില്‍ നിന്നുളളവര്‍ സഊദി വിസ തേടുന്നുണ്ട്.
എല്ലാ വിദേശികള്‍ക്കും തദ്ദേശീയ സ്‌പോണ്‍സറുണ്ടാകും. അവധിക്കാലം ചെലവിടാന്‍ വരുന്നവര്‍ക്കും വ്യവസായ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും ഇത്തരത്തിലൊരാളുണ്ടാകണം.
യൂറോപ്യന്‍ യൂനിയനും അമേരിക്കയ്ക്കും പുതിയ മാറ്റങ്ങള്‍ ബാധകമല്ല. രണ്ടോ മൂന്നോ വര്‍ഷ വിസകള്‍ക്ക് അയ്യായിരമോ എണ്ണായിരമോ റിയാലാണ് ഫീസ്. സിംഗിള്‍ എന്‍ട്രി വ്യവസായ വിസകള്‍ക്ക് രണ്ടായിരം റിയാല്‍ വേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."