HOME
DETAILS
MAL
ന്യൂനപക്ഷ കമ്മിഷനില്‍ ഒഴിവുകള്‍
backup
October 30 2016 | 03:10 AM
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷനില്‍ പേഴ്സണല്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവും ജൂനിയര്‍ അസിസ്റ്റന്റ് എല്‍.ഡി.സി, ഓഫിസ് അറ്റന്‍ഡന്റ് കം ഡ്രൈവര്‍ എന്നീ തസ്തികകളില്‍ രണ്ട് ഒഴിവുകള്‍ വീതവുമുണ്ട്. ഒരു വര്‍ഷത്തേക്കു കരാര്‍ അടിസ്ഥാനത്തിലാണു നിയമനം.
പേഴ്സണല്‍ അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ് എല്‍.ഡി.സി തസ്തികകള്‍ക്ക് ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും, ഓഫിസ് അറ്റന്‍ഡന്റ് കം ഡ്രൈവര്‍ തസ്തികയ്ക്ക് എസ്.എസ്.എല്‍.സിയും നിയമസാധുതയുള്ള ഡ്രൈവിങ് ലൈസന്‍സുമാണ് യോഗ്യത. അപേക്ഷ ബയോഡേറ്റ സഹിതം നവംബര്‍ 15നു മുമ്പായി മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്, ആഞ്ജനേയ, ടി.സി 91023 ശാസ്തമംഗലം, തിരുവനന്തപുരം- 695 013 എന്ന വിലാസത്തില്‍ ലഭിക്കണം.ഫോണ്‍: 0471 2315122, 2319122.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."