HOME
DETAILS
MAL
പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു
backup
October 30 2016 | 03:10 AM
കോഴിക്കോട്:ഇമാം ഗസ്സാലിയെക്കുറിച്ച് നവംബര്‍ 19 ന് കൂളിവയലില്‍ നടക്കുന്ന സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. സമൂഹവും സമൂഹ്യ മനശാസ്ത്രവും (കുടുംബം, ചൈല്‍ഡ് സൈക്കോളജി, നേതൃത്വം,സാമൂഹിക പ്രവര്‍ത്തനം, രാഷ്ട്രീയം മഹല്ല് സംവിധാനം, ഭരണകൂടം, സാമ്പത്തികം) വ്യക്തിയും ആത്മീയതയും (സൂഫിസം, ജ്യോത്സ്യം, അഖീദ ,ആത്മീയ ചൂഷണം) തത്വചിന്ത (ഗ്രീക്ക് ഫിലോസഫിയും ഇമാം ഗസ്സാലിയും, തഹാഫതുല്‍ ഫലാസിഫ, ഗസ്സാലിയന്‍ തത്വചിന്തകളുടെ വിമര്‍ശനം) എന്നീ വിഷയങ്ങളിലെ താരതമ്യ പഠനമാണ് സെമിനാറില്‍ ചര്‍ച്ചചെയ്യുക. അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങള്‍ പുസ്തകമായി പ്രസിദ്ധീകരിക്കും. പ്രബന്ധങ്ങള്‍ നവംബര്‍ 10 ന് മുമ്പായി ഹമവേലലളശഴമ@ഴാമശഹ.രീാ എന്ന അഡ്രസിലേക്ക് അയക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9656673007,9961604965
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."