HOME
DETAILS

കുടിശ്ശിക പിരിക്കാതെ ജല അതോറിറ്റി; പ്രതിമാസ നഷ്ടം 20 കോടി

  
backup
October 30 2016 | 03:10 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%9c%e0%b4%b2

തിരുവനന്തപുരം: പാവപ്പെട്ടവന്‍ ബില്ലടച്ചില്ലെങ്കില്‍ കുടിവെള്ള പൈപ്പ് ലൈന്‍ കട്ട് ചെയ്യുന്ന ജലഅതോറിറ്റി മാസം തോറും സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചോര്‍ത്തുന്നത് 20 കോടിയിലധികം രൂപ. വെള്ളക്കരം കൊടുക്കാതെ വന്‍കിട സ്ഥാനങ്ങളും ഫ്‌ളാറ്റുകളും ആശുപത്രികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വരെ അതോറിറ്റിയെ പറ്റിക്കുന്നുണ്ട്.
എന്നാല്‍ ബില്ല് അടച്ചില്ലെങ്കില്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാറുമില്ല. ഏതാണ്ട് 800 കോടിയോളം രൂപയാണ് വെള്ളക്കരത്തിന് പിരിഞ്ഞു കിട്ടാനുള്ളത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ വീടുകളിലും കുടിവെള്ള പൈപ്പ് ലൈന്‍ നല്‍കുമെന്ന് വീമ്പു പറയുന്ന സര്‍ക്കാരും ഭരണത്തിലേറി നൂറു ദിവസം പിന്നിട്ടിട്ടും ഒരു നടപടിയുമില്ല.
വന്‍ നഷ്ടത്തിലൂടെയാണ് ഓരോ സാമ്പത്തിക വര്‍ഷവും ജല അതോറിറ്റി കടന്നു പോകുന്നത്. 2015 വരെ 2620.39 കോടിയായിരുന്നു നഷ്ടം. 2016 മാര്‍ച്ച് വരെ മാത്രം നഷ്ടം 168 കോടി രൂപ. ഒരു മാസം 20 കോടിയുടെ നഷ്ടം. 2015-16ലെ അതോറിറ്റിയുടെ വരുമാനം 848.12 കോടി രൂപ ഇതേ വര്‍ഷം ചെലവ് 1016.13 കോടി രൂപയാണ്. കരാറുകാര്‍ക്കു നല്‍കാനുള്ള തുക വേറെ.
ഉല്‍പാദന ചെലവ് കൂടുതലും വരുമാനം കുറവുമാണ് അതോറിറ്റിയുടെ ശാപം. അടിക്കടിയുള്ള പൈപ്പുപൊട്ടലും അറ്റകുറ്റ പണികളും മൂലമുള്ള ബാധ്യതയും അതോറിറ്റിയെ വെള്ളം കുടിപ്പിയ്ക്കുന്നു.
പൊതുമരാമത്ത് വകുപ്പില്‍ നിന്നു മാറി കേരള ജല അതോറിറ്റി രൂപം കൊള്ളുന്നത് 1984 ലാണ്. എന്നും നഷ്ടക്കണക്ക് മാത്രം. കുടിശ്ശിക പിരിച്ചെടുക്കാന്‍ തലപ്പത്തുള്ളവര്‍ താത്പര്യം കാട്ടിയിട്ടില്ല. പൈപ്പ് പൊട്ടലിന്റെയും കരാറുകളുടെയും മറവില്‍ നടക്കുന്നതും പെരുംകൊള്ളയാണ്.
ഒരു കുടിവെള്ള നയം പോലും ആവിഷ്‌കരിക്കാത്ത സര്‍ക്കാരുകള്‍ അതോറിറ്റിയെ കരകയറ്റാനും ശ്രമിച്ചിട്ടില്ല. കുടിശ്ശിക പിരിച്ചെടുക്കാന്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
കേന്ദ്ര ഫണ്ട് ഗണ്യമായി കുറച്ചുവെന്നും പുതിയ പദ്ധതികള്‍ക്ക് റോഡ് കട്ടിങിന് അനുമതി വൈകുന്നുവെന്നും, പദ്ധതിത്തുകയുടെ 40 ശതമാനത്തോളം റോഡ് കട്ടിങിന് അടയ്‌ക്കേണ്ടിവരുന്നുവെന്നും അവര്‍ പറയുന്നു. റെയില്‍വേ ലൈനുകള്‍ മറികടന്ന് പൈപ്പിടാന്‍ അനുമതിക്ക് മൂന്നു വര്‍ഷം വരെ കാക്കണം. അതോറിറ്റി തുടങ്ങിയ കാലത്തെ സ്റ്റാഫ് പാറ്റേണ്‍ തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ വര്‍ഷം തോറും കുടിശ്ശിക കൂടികൂടി വരികയാണ്. 2011-16 കാലയളവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ 542.59 കോടിയും,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 70.79 കോടിയും, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 10.14 കോടിയും, സ്വകാര്യ വ്യക്തികള്‍ 4.67 കോടിയുമാണ്  കുടിശ്ശിക വരുത്തിയിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ദുരന്തം: സമസ്ത ധനസഹായ വിതരണം ഇന്ന്

Kerala
  •  3 months ago
No Image

ചെക്കിലെ ഒപ്പ് തെറ്റിക്കല്ലേ; രണ്ടുവർഷം വരെ തടവും പിഴയും ലഭിച്ചേക്കാം

uae
  •  3 months ago
No Image

എന്‍.സി.പിയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം; ശരത് പവാറിന് കത്തയച്ച് ശശീന്ദ്രന്‍ വിഭാഗം, മുഖ്യമന്ത്രിയെ കാണാന്‍ നേതാക്കള്‍ 

Kerala
  •  3 months ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: കാസര്‍കോട് യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഗുണ്ടാ നേതാവ് സീസിങ് രാജയെ പൊലിസ് വെടിവെച്ച് കൊന്നു; ഒരാഴ്ചക്കിടെ തമിഴ്‌നാട്ടിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടൽ കൊല

National
  •  3 months ago
No Image

'സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ' പിവി അന്‍വറിനുള്ള പിന്തുണ ആവര്‍ത്തിച്ച് അഡ്വ. യു.പ്രതിഭ എം.എല്‍.എ  

Kerala
  •  3 months ago
No Image

തുടരെ തുടരെ അപകടങ്ങൾ; സംഭവസ്ഥലത്തേക്ക് പുറപ്പെട്ട ഫയർഫോഴ്സും അപകടത്തിൽപെട്ടു, എം.സി റോഡിൽ ഗതാഗതകുരുക്ക് 

Kerala
  •  3 months ago
No Image

അർജുനായി തിരച്ചിൽ ഇന്നും തുടരും; നാവികസേന ഇന്നെത്തും, കണ്ടെത്തിയ അസ്ഥി ഡി.എൻ.എ പരിശോധനയ്ക്ക് അയക്കും

Kerala
  •  3 months ago
No Image

പിണറായിക്കൊപ്പമുള്ള ഫേസ്ബുക്ക് കവർചിത്രം മാറ്റി പി.വി അൻവർ; ഇനി ജനത്തിനൊപ്പം, അതൃപ്തി പുകയുന്നു

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Weather
  •  3 months ago