HOME
DETAILS
MAL
സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
backup
October 30 2016 | 03:10 AM
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഐ.എക്സ് 539 തിരുവനന്തപുരം-ദുബായ് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി തിരിച്ചിറക്കി.
പാതിവഴി പിന്നിട്ട വിമാനം തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നു തിരിച്ചിറക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 5.22ന് 179 യാത്രക്കാരുമായി പുറപ്പെട്ട വിമാനം യാത്ര തുടങ്ങി 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഓട്ടോ പൈലറ്റ് സംവിധാനം പ്രവര്‍ത്തനക്ഷമമല്ലെന്നു കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നാണു തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരിച്ചിറക്കാന്‍ തീരുമാനിച്ചത്. യാത്രക്കാരെ ദുബായില്‍ എത്തിക്കാന്‍ അടിയന്തര നടപടിയെടുക്കുമെന്ന് എയര്‍പോര്‍ട്ട് അധികാരികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."