HOME
DETAILS

നിയമം കാറ്റില്‍പറത്തി കുഴല്‍ കിണറുകളുടെ നിര്‍മാണം തകൃതി

  
backup
October 30 2016 | 03:10 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%81



നിലമ്പൂര്‍: സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമ്പോഴും വ്യാപകമാകുന്ന അനധികൃത കുഴല്‍കിണര്‍ നിര്‍മാണം തടയാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ തോതിലുള്ള ജലക്ഷാമമാണ് സംസ്ഥാനം നേരിടാനിരിക്കുന്നതെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് ഇരുട്ടിന്റെ മറവില്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും അനധികൃതമായി കുഴല്‍ കിണറുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ജില്ലയിലും ശരാശരി 9000ത്തോളം കുഴല്‍ കിണറുകള്‍ ഉണ്ടെന്നാണ് വിവരം.
ഭൂഗര്‍ഭജല വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും അനുമതിയോട് കൂടി മാത്രമേ കുഴല്‍ കിണറുകള്‍ നിര്‍മിക്കാന്‍ പാടുള്ളുവെന്നാണ് ചട്ടം. കിണര്‍ നിര്‍മിക്കുന്നതിന്റെ 15 ദിവസം മുമ്പെങ്കിലും ഭൂജല വകുപ്പില്‍ വിവരം അറിയിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിറക്കിയിട്ടുണ്ട്. അനുമതി ലഭിച്ചു കഴിഞ്ഞാല്‍ തന്നെ കുഴല്‍കിണര്‍ നിര്‍മിക്കുന്ന സ്ഥലത്ത് ഏജന്‍സിയുടെയും സ്ഥലമുടമയുടെയും മേല്‍വിലാസം സ്ഥാപിച്ച ബോര്‍ഡ് സ്ഥാപിക്കണം, നിര്‍മാണസ്ഥലം കയറോ വേലിയോ കെട്ടി വേര്‍ത്തിരിക്കണം, നിര്‍മാണം കഴിഞ്ഞാല്‍ സിമന്റ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിര്‍മിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഏജന്‍സി ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ബന്ധ വ്യവസ്ഥ വെച്ച് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് എവിടെയും പാലിക്കപ്പെടുന്നില്ല.
കഴിഞ്ഞ ഡിസംബറില്‍ എറണാകുളം ജില്ലയില്‍  എല്ലാ തരത്തിലുമുള്ള റിംഗുകള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതനുസരിച്ച് കുഴല്‍ക്കിണര്‍ നിര്‍മിക്കുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ 50,000 രൂപ ഫീസടച്ച് ഭൂജല അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കേരളത്തില്‍ സ്ഥിരതാമസമുള്ളവര്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം അപേക്ഷ എറണാകുളം ജില്ലാ ഭൂജല വകുപ്പ് ഓഫിസര്‍ക്കു സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഇതും അട്ടിമറിക്കപ്പെട്ടു. സ്വകാര്യ കമ്പനികള്‍ക്ക് കീഴിലാണ് കുഴല്‍കിണര്‍ നിര്‍മാണങ്ങളേറെയും നടക്കുന്നത് എന്നതിനാല്‍ ഇവയില്‍ മിക്കവയും അശാസ്ത്രീയമായി നിര്‍മിക്കപ്പെടുന്നവയാണ്. ഇതു മൂലം സമീപത്തെ കിണറുകളെല്ലാം വറ്റുന്നതിന് ഇടയാക്കുകയാണ്.
കൂടാതെ നിശ്ചിത പരിധിക്കു താഴെയുള്ള വെള്ളം കുടിക്കുന്നത് ആരോഗ്യ പരമായ പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുമെന്ന് ഡോക്ടര്‍മാരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയാലും അന്വേഷിക്കാനോ നടപടി കൈകൊള്ളാനോ തയ്യാറാവില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago