ബൈക്കിലെത്തി 17.5 ലക്ഷം കവര്‍ന്ന സംഭവം: സ്കൂട്ടര്‍ കണ്ടെടുത്തു
കോഴിക്കോട്: പണമിടപാട് സ്ഥാപന ജീവനക്കാര്‍ സഞ്ചരിച്ച സ്കൂട്ടര്‍ പട്ടാപ്പകല്‍ തട്ടിയെടുത്ത് 17.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ കവര്‍ച്ചാസംഘം തട്ടിയെടുത്ത സ്കൂട്ടര്‍ കണ്ടെത്തി. പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യം റോഡിലെ സി.സി.ടി.വി കാമറയില്‍നിന്നു പൊലിസിന് ലഭിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് കോഴിക്കോട് മൊയ്തീന് പള്ളി റോഡിലെ ഒയാസിസ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സമറൂദ് എന്ന പണമിടപാട് കേന്ദ്രത്തിലേക്ക് കൊണ്ടുപോയ 17.5 ലക്ഷം രൂപ മൂന്നംഗ സംഘം മാവൂര്‍ റോഡിന് സമീപത്തുനിന്നു തട്ടിയെടുത്തത്. പ്രതികള്‍ പുതിയറ ഭാഗത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പ്രദേശത്തെ സി.സി.ടിവി കാമറയില്‍ പതിഞ്ഞതെന്ന് പൊലിസ് പറഞ്ഞു.
വിദേശകറന്‍സി ഇടപാട് നടത്തുന്ന സ്ഥാപനമായ സമറൂദില്നിന്ന് കഴിഞ്ഞവര്‍ഷവും 55 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ സ്ഥാപനത്തിലെ ഒരു ജീവനക്കാരനെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."