HOME
DETAILS
MAL
മക്കയെ ലക്ഷ്യമാക്കിയുള്ള ഹൂതി മിസൈലാക്രമണം യമനിലെ പള്ളിയില്‍നിന്ന്
backup
October 30 2016 | 04:10 AM
റിയാദ്: വിശുദ്ധമക്കയെ ലക്ഷ്യമാക്കി പാഞ്ഞെത്തിയ മിസൈല്‍ യമനിലെ ഹൂതി വിഭാഗം തൊടുത്തുവിട്ടത് യമനിലെ പള്ളി കേന്ദ്രീകരിച്ചാണെന്ന് സഖ്യസേന വെളിപ്പെടുത്തി. യമനിലെ സഅദ പ്രവിശ്യയിലെ മസ്ജിദ് കേന്ദ്രീകരിച്ചാണ് ഹൂതികള്‍ മിസൈല്‍ തൊടുത്തുവിട്ടതെന് അറബ് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ അഹ്മദ് അസീരി മാധ്യമങ്ങളോട് വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് സംഘര്‍ഷം നടക്കുന്ന യമനില്‍നിന്നു ഇറാന് അനുകൂല ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. എന്നാല്‍ യമനിലെ സഅദ നഗരത്തിലെ പള്ളി കേന്ദ്രീകരിച്ചാണ് ഹൂതികള്‍ മിസൈല്‍ അയച്ചതെന്നും സമയോചിത ഇടപെടലിലൂടെ സഊദി അത് തകര്‍ക്കുകയായിരുന്നുവെന്നും അസീരി പറഞ്ഞു. മിസൈല്‍ തൊടുത്തുവിട്ട സ്ഥലം സഖ്യസേന തകര്‍ത്തുവെന്നും അസീരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."