റോട്ട് സ്‌പോര്‍ട്‌സ് 2016: മുവാറ്റുപുഴ നിര്‍മല സദന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ജേതാക്കള്‍
നെടുമ്പാശ്ശേരി: റോട്ടറി ക്ലബ് കൊച്ചിന്‍ എയര്‍ പോര്‍ട്ടിന്റെ ആഭ്യമുഖ്യത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച റോട്ട് സ്‌പോര്‍ട്‌സ് 2016ല്‍ മുവാറ്റുപുഴ നിര്‍മല സദന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ജേതാക്കളായി. ചാവറ സ്‌പെഷല്‍ സ്‌കൂള്‍ കൂനംമാവ് രണ്ടാം സ്ഥാനവും കാര്‍മ്മല്‍ ജ്യോതി അടിമാലി മൂന്നാം സ്ഥാനവും നേടി. റോട്ടറി ക്ലബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. പ്രകാശ് ചന്ദ്രന്‍ റോട്ട് സ്‌പോര്‍ട്‌സ് 2016 ഉദ്ഘാടനം ചെയ്തു .
റോജി എം ജോണ്‍ എം.എല്‍.എ സമ്മാനദാനം നിര്‍വ്വഹിച്ചു. ഭിന്ന ശേഷിയുള്ളവര്‍ക്കു നല്ല പരിശീലനം കൊടുത്താല്‍ മുഖ്യധാരയിലെത്തിക്കാമെന്നും മികച്ച നേട്ടങ്ങള്‍ അവര്‍ക്കും കൈവരിക്കാന്‍ കഴിയുമെന്നും റോജി എം ജോണ്‍ എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ റോട്ടറി ക്ലബ് പ്രസിഡന്റ് പി. രാജീവ് അധ്യക്ഷനായിരുന്നു.
വി. ബി. രാജന്‍, ഫെഡറല്‍ ബാങ്ക് നെടുമ്പാശേരി ചീഫ് മാനേജര്‍ ബിനു തോമസ്, ഫാ.ജോസ് പടയാട്ടി, ഡോ. സന്തോഷ് തോമസ്, മാര്‍ട്ടിന്‍ മുണ്ടാടന്‍, തോമസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.കായിക മേളയില്‍ ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ നിന്നായി 1200 കുട്ടികളും 300 ഓളം അദ്ധ്യാപകരടക്കം 1500 പേര്‍ പങ്കെടുത്തു. തുടര്‍ച്ചയായി എട്ടാമത് തവണയാണ് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി റോട്ട് സ്‌പോര്‍ട്‌സ് നടത്തുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."