സാംസ്‌കാരിക കലാജാഥ
ആലുവ: 'മാനവികതയുടെ കാവലാള്‍ ഗ്രന്ഥശാലകള്‍' എന്ന സന്ദേശം ഉണര്‍ത്തി ആലുവ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. ഷാജി നയിക്കുന്ന സാംസ്‌കാരിക കലാജാഥ കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികദിനമായ നവംബര്‍ ഒന്നിന് നടക്കും.
രാവിലെ 8.30ന് തോട്ടുമുഖം ശ്രീനാരായണ ഗിരിയില്‍ ചേരുന്ന നവോത്ഥാന സദസ്സില്‍ മുന്‍ കോഴിക്കോട് സര്‍വ്വകലാശാല പ്രൊ. വൈസ് ചാന്‍സിലര്‍ പ്രൊഫ. എം.കെ. പ്രസാദ് ജാഥ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുള്‍ മുത്തലിബ് മുഖ്യപ്രഭാഷണവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍ ആമുഖ പ്രഭാഷണവും നടത്തും.
9.30ന് എടത്തല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, 11ന് ആലുവ യു.സി കോളേജ്, 12ന് കുറുമശേരി യു.പി സ്‌കൂള്‍, 1.30ന് കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍, മൂന്നിന് മഞ്ഞപ്ര ഗവ. എച്ച്.എസ്, വൈകിട്ട് അഞ്ചിന് തുറവൂരില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ അഡ്വ. പി.ആര്‍. രഘു, എം.ആര്‍. സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.
മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ഒരുക്കുന്ന സംഗീത ശില്പം, ശ്രീനാരായണഗിരിയിലെ കുട്ടികളുടെ പുള്ളുവന്‍പാട്ട്, തിരുവാതിരകളി, മാര്‍ഗ്ഗംകളി, ഒപ്പന, കവിതാലാപനം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന പരിപാടികള്‍ വിജയിപ്പിക്കാന്‍ കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ രമേശ് (ചെയര്‍മാന്‍) എസ്.എന്‍.ഡി.പി ഗ്രന്ഥശാലാ പ്രസിഡന്റ് സി.കെ ജയന്‍ (ജന. കണ്‍വീനര്‍) ശ്രീനാരായണഗിരി ഇ ലൈബ്രറി സെക്രട്ടറി തനൂജ ഓമനക്കുട്ടന്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."