ഡെഡ്‌ലൈന്‍ മത്സര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: അഡ്വര്‍ടൈസിങ് ക്ലബ് കൊച്ചി കേരളത്തിലെ പരസ്യ ഏജന്‍സികള്‍ക്കായി സംഘടിപ്പിച്ച യു.ആര്‍ ശിവരാമന്‍ സ്മാരക 24 മണിക്കൂര്‍ ഡെഡ്‌ലൈന്‍ മത്സരത്തില്‍ കൊച്ചിയില്‍ നിന്നുള്ള പരസ്യ ഏജന്‍സിയായ ഹാമ്മര്‍ ഒന്നാം സ്ഥാനം നേടി. മന്ത്ര കമ്യൂണിക്കേഷന്‍സ്, എഫ്.സി.ബി ഉല്‍ക്ക എന്നീ സ്ഥാപനങ്ങള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.
പതിനേഴില്‍പ്പരം ഏജന്‍സികളില്‍ നിന്നായി മുപ്പതോളം എന്‍ട്രികളില്‍ നിന്നാണ് ഹാമ്മര്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. ഭക്ഷണപദാര്‍ഥങ്ങളില്‍ മായം കലര്‍ത്തുന്നതിനെതിരെ ജനങ്ങളില്‍ അവബോധം വളര്‍ത്തുന്ന പരസ്യം നിശ്ചിതസമയത്തിനകം സൃഷ്ടിക്കുകയെന്നതായിരുന്നു ഇത്തവണത്തെ മത്സരം.
മാരുതി സുസുകി റീജിയണല്‍ മേധാവി പീറ്റര്‍ ഐപ്പ്, ടൈംസ് ഓഫ് ഇന്ത്യ റെസിഡന്റ് എഡിറ്റര്‍ മനോജ് കെ ദാസ്, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ അനില്‍കുമാര്‍ ആര്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."