ജില്ലാ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
കോതമംഗലം: ജില്ലാ പഞ്ചായത്ത് അംഗത്തെ കോടതി അയോഗ്യനാക്കി. എറണാകുളം ജില്ലാ പഞ്ചായത്ത് ഭൂതത്താന്‍കെട്ട് ഡിവിഷനില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച എം.എം അബ്ദുല്കരീമിനെയാണ് എറണാകുളം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി കെ.കമാനീസ് അയോഗ്യനാക്കി ഉത്തരവു നല്‍കിയത്.
കോണ്‍ഗ്രസ് നേതാവും മുന്‍ നെല്ലിക്കുഴി പഞ്ചായത്തു പ്രസിഡന്റുമായിരുന്ന അബ്ദുല്‍ കരീമിനെതിരേ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ.എം പരീത് നല്കിയ പരാതിയിലാണ് കോടതി വിധി. തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ വിവരങ്ങള്‍ അബ്ദുല്‍ കെരീം മറച്ചുവെച്ചുവെന്നു കാണിച്ചാണ് എതിര് സ്ഥാനാര്‍ത്ഥി കെ.എം പരീത് കോടതിയെ സമീപിച്ചത്.
കൈവശഭൂമിയില്‍ പാറ ഖനനം നടത്തിയതുമായി ബന്ധപ്പെട്ടുള്ള കേസ് വിവരങ്ങള്‍ അബ്ദുല്‍ കരീം മറച്ചു വെന്നതായിരുന്നു എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.എം പരീതു നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
പരാതിക്കാരന് ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അബ്ദുല്‍ കരീമിനെ അയോഗ്യനാക്കി കൊണ്ടും കെ.എം പരീത് വിജയിച്ചതായുംകോടതി ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."