സംസ്ഥാന ജൂനിയര്‍ കായികമേള കത്തുന്ന വെയിലിലും പൊരിഞ്ഞ പോരാട്ടം എറണാകുളം മുന്നില്‍
കൊച്ചി: അറുപതാമത് സംസ്ഥാന ജൂനിയര്‍ കായികമേളയില്‍ പൊരാട്ടം ചൂടേറുന്നു. നിലവിലെ ചാമ്പ്യന്‍മാരായ പാലക്കാടിനെ ബഹുദൂരം പിന്തളളി എറണാകുളം ചാംപ്യന്‍ പട്ടത്തിലേക്ക് കുതിക്കുന്നു. 303 പോയിന്റുകളാണ് എറണാകുളത്തിന് ലഭിച്ചിട്ടുളളത്. 263 പോയിന്റുകളുമായി പാലാക്കാട് രണ്ടാംസ്ഥാനത്തുണ്ട്. ചാംപ്യന്‍മാരെ അട്ടിമറിക്കാന്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച് കോട്ടയവും തൊട്ടുപിന്നിലുണ്ട്. 255 പോയിന്റുകളാണ് കോട്ടയം നേടിയിട്ടുളളത്. 224 പോയിന്റുകള്‍ നേടി തിരുവനന്തപുരം നാലാമതും 171 പോയിന്റുകളോടെ തൃശൂര്‍ അഞ്ചാമതും 170 പോയിന്റുകളോടെ കോഴിക്കോടും ആറാം സ്ഥാനത്തും തുടരുന്നു. ഇന്നലെ ഒന്‍പത് പുതിയ റെക്കോര്‍ഡുകളാണ് പിറന്നത്. ആകെ പതിമൂന്ന് റെക്കോര്‍ഡുകള്‍.
പതിനാറ് വയസിന് താഴെ പ്രായമുളള ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ട മല്‍സരത്തില്‍ കോഴിക്കോടിന്റെ നിധിന്‍ അലി ഒന്നാം സ്ഥാനത്തെത്തി. പതിനാറ് വയസിന് താഴെ പ്രായമുളള പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോടിന്റെ ജെ സൂര്യമോള്‍ ഒന്നാമതെത്തി കോഴിക്കോടിന്റെ ആധിപത്യം ഉറപ്പിച്ചു. സൂര്യമോള്‍ ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്ക്‌സില്‍നിന്നും പരിശീലനം നേടുന്ന താരമാണ്. പതിനെട്ട്് വയസിന് താഴെ പ്രായമുളള പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ എറണാകുളത്തിന്റെ ലിനെറ്റ് ജോര്‍ജ് ഒന്നാമതെത്തി. ലിനെറ്റ് മേഴ്‌സികുട്ടന്‍ അത്‌ലറ്റിക്ക് അക്കാഡമിയില്‍ പരിശീലനം നടത്തുന്ന താരമാണ്. 200 മീറ്ററിലും വിജയം ആവര്‍ത്തിക്കാന്‍ ലിനെറ്റ് ഇന്ന് 200 മീറ്ററിലും ഡബിള്‍ തികക്കാന്‍ മത്സരിക്കും. മത്സര ഫലങ്ങള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ (14 വയസിന് താഴെ):
ലോങ്ജംബ്- വര്‍ഷ മുരളീധരന്‍ (പാലക്കാട്), സിയാ ഡേവിസ് (തിരുവനന്തപുരം), അഭിരാമി പി.എം (കോഴിക്കോട്). 16 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍. 400 മീറ്റര്‍ - സൂര്യമോള്‍ ടി (കോഴിക്കോട്), ആദിത്യ കെ.ടി (കോഴിക്കോട്), ഗൗരി നന്ദന (എറണാകുളം) .16 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍. 100 മീറ്റര്‍ ഹഡില്‍സ് - അപര്‍ണ റോയി (കോഴിക്കോട്), അജിനി അശോകന്‍ (കോട്ടയം), അന്ന തോമസ് മാത്യു (കോട്ടയം). 16 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍.
ലോങ്ജംബ് - ആന്‍സി സോജന്‍ (തൃശൂര്‍), പ്രഭാവതി പി.എസ് (മലപ്പുറം), ജെറീന ജോണ്‍ (കണ്ണൂര്‍) .16 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍.ഷോട്ട്പുട്ട് - ടെസിയ മറിയം ബെന്നി (എറണാകുളം), അതുല്യ പി.എ (തൃശൂര്‍), അനന്യ ടി. ജിത്ത് (എറണാകുളം).18 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍.400 മീറ്റര്‍ - ലിനറ്റ് ജോര്‍ജ് (എറണാകുളം), സബിത സാജു (എറണാകുളം), അക്ഷയ ഗോപി (എറണാകുളം). 18 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍.100 മീറ്റര്‍ ഹഡില്‍സ് - അഞ്ജലി തോമസ് (കോട്ടയം), അഭിജയിന്‍ ആരോഗ്യനാഥന്‍ (കൊല്ലം), നിബ കെ.എം (തിരുവനന്തപുരം).18 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍2000 മീറ്റര്‍ സ്റ്റിപ്പിള്‍ ജെയ്‌സ് - നിബിയ ജോസഫ് (കോട്ടയം), ഗായത്രി വി (പാലക്കാട്), അനീറ്റ തോമസ് (ഇടുക്കി).18 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍.
പതിനാലു ജില്ലകളില്‍ നിന്നായി രണ്ടായിരത്തോളം താരങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. പുതിയ വേഗത്തിനും ദൂരത്തിനുമായി കടുത്ത പോരാട്ടം തുടരുന്ന മേള ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."