കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ ശക്തമായ പ്രക്ഷോഭം: മദ്റസാ മാനേജ്മെന്റ് കണ്വെന്ഷന്
മണ്ണഞ്ചേരി: റെയിഞ്ച് മദ്റസാ മാനേജ്മെന്റ് കണ്വെന്ഷന് മണ്ണഞ്ചേരിയില്‍ നടന്നു. റെയ്ഞ്ച് പ്രസിഡന്റ മുഹമ്മദ് ഹനീഫ ബാഖവി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന് മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജൗഹര്‍ കോയ തങ്ങള്‍, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി നിസാര്‍ പറമ്പന്‍, മേഖല പ്രസിഡന്റ് എസ് മുഹമ്മദ് സാലിഹ്, റെയിഞ്ച് ജനറല്‍ സെക്രട്ടറി ടി.എച്ച് ജഅഫര്‍ മൗലവി, ട്രഷറര്‍ എം മുജീബ് റഹ്മാന്, പാണംതയ്യില്‍ തര്‍ബിയ്യത്തുല്‍ ഇസ്ലാം മദ്റസ ജനറല്‍ സെക്രട്ടറി ടി.എ അലിക്കുഞ്ഞ് ആശാന് എന്നിവര്‍ സംസാരിച്ചു. ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും, പ്രീമാരിറ്റി കോഴ്സ്, സ്വദേശി ദര്‍സ് എന്നിവ ആരംഭിക്കാനും കണ്വെന്ഷന് തീരുമാനിച്ചു. പുതിയ ഭാരവാഹികള്‍. എം മുജീബ് റഹ്മാന് (പ്രസിഡന്റ്), എസ് മുഹമ്മദ് സാലിഹ്, മൈതീന്‍ കുഞ്ഞ് ആശാന്, കെ ഷാജഹാന്, പി.യു ഷറഫ്കുട്ടി, എം രാജ (വൈസ് പ്രസിഡന്റ്മാര്‍), ടി.എ അലിക്കുഞ്ഞ് ആശാന് (ജനറല്‍ സെക്രട്ടറി), ടി.എ നൗഷാദ്, കെ.എസ് അബ്ദുല്ലാകുഞ്ഞ്, ഇ.എച്ച് ഷാജഹാന്, പി.വൈ സാലി, യു നവാസ് (സെക്രട്ടറിമാര്‍), പി.എ സലിം (ഖജാന്‍ജി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."