കാണേണ്ട രീതിയില്‍ കണ്ടില്ല'
ഡിസ്ചാര്‍ജ് ചെയ്ത രോഗിയുടെ ഉള്ളംകാല്‍ ഡോക്്ടര്‍ ബലമായി കുത്തിക്കീറിയെന്ന് പരാതി ജനറല്‍ ആശുപത്രിയില്‍ ഡോക്്ടറെ തടഞ്ഞുവെച്ച് ബന്ധുക്കളുടെ പ്രതിഷേധം
ആലപ്പുഴ: ഡോക്്ടറെ വീട്ടില്‍ പോയി കാണേണ്ട രീതിയില്‍ കണ്ടില്ല. ആശുപത്രിയില്‍ നിന്നും രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്ത രോഗിയെ ബലമായി ശസ്ത്രക്രിയ തിയേറ്ററില്‍ കൊണ്ടു പോയി മുറിവ് കുത്തിക്കീറി ആഴത്തില്‍ മുറിവേല്‍പ്പിച്ചെന്ന് പരാതി.
ഡോക്്ടറെ തഞ്ഞുവെച്ച് ബന്ധുക്കളുടെ പ്രതിഷേധം. പാലസ് വാര്‍ഡില്‍ താഴത്തുപറമ്പില്‍ മനോഹരന്‍ (85) നാണ് ദുരനുഭവം. ഉള്ളംകാലില്‍ കുപ്പിച്ചു തറച്ച് കഴിഞ്ഞ 16 നാണ് മനോഹരനെ ജനറല്‍ ആശുപത്രിയിലെ 14 ാം വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോ സര്‍ജനായ ഡോ. ബിജു കുറ്റിക്കാടനായിരുന്നു മനോഹരനെ അഡ്മിറ്റ് ചെയ്തത്.
അഡ്മിറ്റ് ചെയ്‌തെങ്കിലും കാര്യമായ ചികിത്സ നല്‍കാന്‍ ഡോ. ബിജു തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് വാര്‍ഡില്‍ പരിശോധനയ്ക്ക് എത്തിയ ഡോ. ഹരിപ്രസാദാണ് മനോഹരന് മതിയായ ചികിത്സ നല്‍കിയത്. കാല്‍ പഴുത്ത് അവശനിലയിലായിരുന്ന മനോഹരനെ ശത്രക്രിയ തിയേറ്ററില്‍ എത്തിച്ച് കാല്‍ കീറി പഴുപ്പെല്ലാം നീക്കം ചെയ്ത് ചികിത്സ നല്‍കി. മുറിവ് ഭേദമായതോടെ ഇന്നലെ രാവിലെ 11 ഓടെ മനോഹരനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അവിടെ എത്തിയ ഡോ. ബിജു കുറ്റിക്കാടന്‍ മനോഹരനെ ബലമായി ശസ്ത്രക്രിയ തിയേറ്ററിലേക്ക് ബലമായി പിടിച്ചു കൊണ്ടു പോയി ഉള്ളംകാല്‍ കുത്തിക്കീറി ആഴത്തില്‍ മുറിവുണ്ടാ വികൃതമാക്കിയെന്ന പരാതി ഉയര്‍ന്നത്. രോഗിയുടെ എതിര്‍പ്പ് വകവെയ്ക്കാതെ ബലമായി മുറിവുണ്ടാക്കുയായിരുന്നുവെന്ന് മകള്‍ വനജ പൊലിസിനും ആശുപത്രി സൂപ്രണ്ടിനും നല്‍കിയ പരാതിയില്‍ പറയുന്നു.
ഡോക്്ടറുടെ നടപടിയെ മകളടക്കമുള്ള ബന്ധുക്കള്‍ ചോദ്യം ചെയ്തതോടെ ഡോ. ബിജു അവരോട് തട്ടിക്കയറുകയായിരുന്നു. വീട്ടില്‍ വന്ന് തന്നെ കണ്ടില്ലെന്ന് ഡോ. ബിജു ആക്രോശിച്ചതായി ബന്ധുക്കള്‍ പറയുന്നു. ഇതേതുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിക്കുള്ളില്‍ ഡോക്്ടറെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചത് സംഘര്‍ഷത്തിനിടയാക്കി. പിന്തുണയുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും രംഗത്തെത്തി.
സംഘര്‍ഷം കനത്തതോടെ പൊലിസും ആശുപത്രി സൂപ്രണ്ടും എത്തി പരാതിക്കാരുമായി ചര്‍ച്ച നടത്തി. മനോഹരന്റെ മകള്‍ വനജ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി നടപടി എടുക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."