HOME
DETAILS
MAL
റോഡരികിലെ പാറക്കൂട്ടം അപകട ഭീഷണിയാകുന്നു
backup
October 30 2016 | 05:10 AM
ഈരാറ്റുപേട്ട: പീരുമേട് സംസ്ഥാന പാതയില്‍ നടയ്ക്കല്‍ കോസ് വേ ജംഗ്ഷനില്‍ കൂട്ടിയിട്ട പാറകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.
കണിയാംകുന്നിലേക്ക് ചെറിയ റോഡു നിര്‍മ്മിച്ചപ്പോള്‍ പൊട്ടിച്ച പാറകളാണ് റോഡില്‍ കിടക്കുന്നത്. ഇതു കാരണം കാല്‍നടയാത്രക്കാര്‍ വളരെ യെറെ പ്രയാസപ്പെടുന്നു. മുസ്ലിം ഗേള്‍സ് ഹൈസ്കൂള്‍, അല്‍മനാര്‍ സ്കൂള്‍, ഗവ.എം.എല്‍.പി.സ്കൂള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ഈ റോഡിലൂടെയാണ് നൂറുക്കണക്കിന് വാഹനങ്ങള്വാഗമണ്, ഇല്ലിക്കല്‍ മല ,അയ്യമ്പാറ എന്നിവിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കാണുവാന്‍ പോകുന്നത്. നിരവധി വാഹനാപകടങ്ങള്‍ ഉണ്ടായിട്ടുള്ള ജങ്ഷനാണ് കോസ് വേ. അതുകൊണ്ട് തന്നെ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന പാറക്കൂട്ടം എത്രയുംപെട്ടെന്ന്മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."