കുരിക്കള്‍ നഗര്‍ ഒരു മാസത്തിനുള്ളില്‍ പൊളിച്ച് നീക്കണം: ഹൈക്കോടതി
ഈരാറ്റുപേട്ട: ടൗണിലെ വാഹന ഗതാഗതത്തിന് തടസ്സമായി നില്ക്കുന്ന അഹമ്മദ് കുരിക്കള്‍ നഗര്‍ ഒരു മാസത്തിനുള്ളില്‍ പൊളിച്ചുനീക്കണമെന്ന് കേരള ഹൈക്കോടതി . ഈരാറ്റുപേട്ട തൈപ്പറമ്പില്‍ ഉനൈസ്, കടപ്ലാക്കല്‍ റാസിഖ്, റ്റി.എ.മാഹിന്‍ എന്നിവര്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജിയെ തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് മോഹന്‍ ശാന്തന ഗൗഡര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്.
കഴിഞ്ഞ മാസം 28ന് എടുത്ത നഗരസഭാ കൗണ്‍സില്‍ കുരിക്കള്‍ നഗര്‍ പൊളിച്ചുനീക്കുന്നതിന് തിരുമാനം എടുത്തിരുന്നുവെങ്കിലും രാഷ്ടീയ സമര്‍ദ്ദങ്ങള്‍ മൂലം നഗരസഭ പിന്മാറിയെന്ന് കാണിച്ച് നഗരസഭാ സെകട്ടറി ഒന്നാം പ്രതിയും നഗരസഭാ ചെയര്മാന് രണ്ടാം പ്രതിയുമാക്കി ഇവര്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കുകയായിരുന്നു.ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ .എസ് .ജി.ജിയും മുന്‍സിപ്പാലിറ്റിക്കു വേണ്ടി അഡ്വ.ജോര്‍ജുകുട്ടി മാത്യൂവും ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."