മൗലാന സയ്യിദ് അര്‍ഷദ് മദനിക്ക് നവംബര്‍ നാലിന് തൊടുപുഴയില്‍ സ്വീകരണം
തൊടുപുഴ: ഏകസിവില്‍ കോഡിനെതിരെ സമൂഹത്തെ ഉദ്ബുദ്ധരാക്കുക എന്ന ലക്ഷ്യത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന ഏക സിവില്‍ കോഡ് വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അഖിലേന്ത്യാ ഉപാധ്യക്ഷനും ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് ദേശീയ ചെയര്‍മാനുമായ മൗലാന സയ്യിദ് അര്‍ഷദ് മദനി നവംബര്‍ 4 ന് തൊടുപുഴയില്‍ എത്തിച്ചേരും.
ഉച്ചക്ക് രണ്ട് മണിക്ക് തൊടുപുഴയില്‍ എത്തിച്ചേരുന്ന അര്‍ഷദ് മദനിക്ക് ഉജ്വല സ്വീകരണം നല്‍കാന്‍ തൊടുപുഴയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മങ്ങാട്ടുകവലയിലാണ് സ്വീകരണ പരിപാടി നടക്കുന്നത്. സ്വീകരണ സമ്മേളനത്തില്‍ തൊടുപുഴ താലൂക്കിലെ മുഴുവന്‍ ഉലമാക്കളും ഉമറാക്കളും ദിനി സ്‌നേഹികളും പങ്കെടുക്കണമെന്നും ഏക സിവില്‍ കോഡിനെതിരെ അഖിലേന്ത്യാ ഒപ്പുശേഖരണത്തില്‍ എല്ലാവരും സഹകരിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ ഹാഫിസ് പി പി ഇസഹാഖ് മൗലവി അധ്യക്ഷത വഹിച്ചു. ഇംദാദുള്ള മൗലവി, അബ്ദുല്‍ കബീര്‍ റഷാദി, അബ്ദുല്‍ ഗഫൂര്‍ നജ്മി, ഷഹീര്‍ മൗലവി, മുനീര്‍ മൗലവി, അബ്ദുല്‍ റഷീദ് മൗലവി, അന്‍സാരി മൗലവി, മുഹമ്മദ് മൗലവി, സല്‍മാന്‍ മൗലവി, നൗഷാദ് മൗലവി, ഇസ്മായില്‍ റഷാദി, സക്കീര്‍ ഹുസൈന്‍ മൗലവി, അബ്ദുല്‍ ഷുക്കൂര്‍ മൗലവി, നൂറുദ്ദീന്‍ മൗലവി, മുഹമ്മദ് മൗലവി കുമളി തുടങ്ങിയവര്‍ സംസാരിച്ചു. പി.എ. സെയ്തുമുഹമ്മദ് മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."