HOME
DETAILS

മലങ്കരയിലെ പഴയ പാലം പൊളിച്ചുനീക്കുന്നത് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞു മണിക്കൂറുകളോളം പവര്‍ ഹൗസ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

  
backup
October 30 2016 | 05:10 AM

%e0%b4%ae%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b4%e0%b4%af-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf


തൊടുപുഴ: മലങ്കര ജലാശയത്തിന് കുറുകെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലം പൊളിച്ച് നീക്കുന്നത് ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ തടഞ്ഞു. പാലം പൊളിച്ച് നീക്കുന്നതിനിടെ സമീപത്തെ വീടിന് വിള്ളലുണ്ടായതായും പൊളിച്ച പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുമാണ് മുട്ടം രണ്ടാം വാര്‍ഡ് മെമ്പര്‍ ബിജോയ് ജോണിന്റെ നേതൃത്വത്തില്‍ പാലം പൊളിക്കല്‍ തടഞ്ഞത്.
പുതിയ പാലം നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് കാലപ്പഴക്കമേറിയ പഴയപാലം പൊളിച്ചുനീക്കാന്‍ തീരുമാനിച്ചത്. പുതിയ പാലത്തിലൂടെ സഞ്ചാരം തുറന്ന് കൊടുക്കുകയും പഴയ പാലം അതേപടി തകര്‍ന്ന നിലയില്‍ മാസങ്ങളോളം ഉപയോഗ ശൂന്യമായി കിടക്കുകയുമായിരുന്നു.
എന്നാല്‍ മലങ്കര പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പാദനത്തിന് ശേഷം പുറംതള്ളുന്ന ജലം തകര്‍ന്ന പാലത്തില്‍ തട്ടി ചുറ്റിത്തിരിയുന്നതിനാല്‍ വൈദ്യുതിയുടെ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മലങ്കര പവര്‍ഹൗസ് അധികൃതര്‍ ഉന്നതതലത്തില്‍ ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ച് നീക്കാന്‍ അനുമതി ലഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പണികള്‍ ആരംഭിച്ചിരുന്നു. ഇന്നലെ പാലത്തിന്റെ തൂണുകള്‍ പൊളിക്കുന്നതിനായി രണ്ട് മണിക്കൂറോളം പവ്വര്‍ ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് പുഴയിലെ വെള്ളം വറ്റിച്ചിരുന്നു. ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായാണ് പവ്വര്‍ ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. പണികള്‍ പുരോഗമിക്കുന്നതിനിടെയാണ് നിര്‍മ്മാണം തടഞ്ഞത്. ഏറെ സമയമെടുത്ത് ചര്‍ച്ച ചെയ്തിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം വൈദ്യുതി ഉല്‍പാദനം പുനരാരംഭിച്ചു.
വിള്ളലേറ്റ വീടിന്റെ ഭാഗം നിര്‍മിച്ച് നല്‍കുമെന്നും പണി പൂര്‍ത്തിയാകുന്ന മുറക്ക് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമെന്നും എം.വി.ഐ.പി അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  10 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  an hour ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 hours ago