പിറ്റ്സ ദേശീയ സെമിനാര്‍ മുസ്ലിംകളെ അപരവത്കരിക്കുന്നത് ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളി
മലപ്പുറം: മുസ്ലിംകളെ അപരവത്കരിക്കുന്നത് കേവലം ഇസ്ലാമിനെതിരെയുള്ള ആക്രമണമല്ലെന്നും മറിച്ചു സംവാദാത്മകതയെ ഉള്‍ക്കൊള്ളുന്ന ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും പിറ്റ്സ ദേശീയ സെമിനാര്‍. ഇസ്്ലാംഭീതിയുടെ വര്‍ത്തമാനം എന്ന പ്രമേയത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പിറ്റ്സ (പ്ലാറ്റ്ഫോം ഫോര്‍ ഇന്നവേറ്റീവ് തോട്സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍)ആണു ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ദേശീയ സ്വതന്ത്ര്യസമരത്തില്‍ പോലും ഉപയോഗിക്കപ്പെട്ട രാമരാജ്യം പോലെയുള്ള ഹൈന്ദവ ചിഹ്നങ്ങള്‍ പോലും അപരവത്കരണത്തിന്റെ കാരണമായതായി ദേശീയ സെമിനാര്‍ ഉദ്ഘാടം ചെയ്ത കവി പ്രൊഫ. കെ. സച്ചിദാനന്ദന് പറഞ്ഞു. എന്തു കൊണ്ടു മുസ്ലിംകള് ഇരകളാക്കപ്പെടുന്നുവെന്ന സെഷനില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷനായി. സി.കെ അബ്ദുല്‍അസീസ്, ടി.ടി. ശ്രീകുമാര്‍, മൃദുല. എസ് എന്നിവര്‍ സംസാരിച്ചു. ഡോ.ഫൈസല്‍ മാരിയാട് സ്വാഗതവും സി.എച്ച് അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.
മാധ്യമങ്ങളും അപനിര്‍മിതികളും സെഷനില്‍ ഡോ. എന്‍ മുഹമ്മദലി അധ്യക്ഷനായി. നിഖില ഹെന്‍ട്രി, എന്‍.പി. ചെക്കുട്ടി എന്നിവര്‍ സംസാരിച്ചു. ഡോ. സുബൈര്‍ ഹുദവി സ്വാഗതവും ഡോ. അമീന്‍ദാസ് നന്ദിയും പറഞ്ഞു.
ചിന്ത് ഇശല്‍ ആലാപനസദസ്സില്‍ പ്രൊഫ. എം.എ റഹ്മാന് അധ്യക്ഷനായി. ഫൈസല്‍ എളേറ്റില്‍, ഹക്കീം പുല്‍പ്പറ്റ, അജ്മല്‍, മുകേഷ്, അസ്ഹദ് പൂക്കോട്ടൂര്‍, സുല്ഫ മഞ്ചേരി എന്നിവര്‍ പങ്കെടുത്തു. ഇഖ്ബാല്‍ എറമ്പത്ത് സ്വാഗതവും ടി. റിയാസ് മോന് നന്ദിയും പറഞ്ഞു.
ഞായറാഴ്ച നടക്കുന്ന വിവിധ സെഷനുകളില്‍ ഡോ. സുരേഷ് ഖൈര്‍നര്‍, ഡോ. എം.എച്ച് ഇല്ല്യാസ്, ഡോ. എം.കെ രാമകൃഷ്ണന്, ഡോ. കെ.എസ് മാധവന്, കെ. വേദവ്യാസന്, അഷ്റഫ് കടയ്ക്കല്‍, ഡോ. ബി.എസ് ഷെറിന്, ഡോ. എം വി ബിജുലാല്‍, പി.എന്‍ ഗോപീകൃഷ്ണന്, ഡോ. എം.ബി മനോജ് തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."