'ഗ്രീന്‍ കാര്‍പ്പറ്റ് ' പദ്ധതി നിര്‍വഹണത്തിന് ജില്ലാതല മോണിറ്ററിങ് കമ്മിറ്റി
മലപ്പുറം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പു നടപ്പാക്കുന്ന 'ഗ്രീന്‍ കാര്‍പ്പറ്റ്' പദ്ധതിയുടെ മേല്‍നോട്ടത്തിനായി ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ ചെയര്‍പേഴ്സനായി ജില്ലാതല മോണിറ്ററിങ് സമിതി രൂപീകരിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്കു മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ടൂറിസം കേന്ദ്രങ്ങളുടെ നവീകരണം ലക്ഷ്യമാക്കിയും ആവിഷ്കരിച്ച പദ്ധതിയാണ് 'ഗ്രീന്‍ കാര്‍പ്പറ്റ് '.
പദ്ധതിയില്‍ കോട്ടക്കുന്ന്, കരുവാരക്കുണ്ട്, ചേറൂമ്പ് ഇക്കോ ടൂറിസം, പടിഞ്ഞാറെക്കര എന്നീ മൂന്നു വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ജില്ലയില്‍ നിന്നു തെരഞ്ഞെടുത്തിട്ടുണ്ട്. ഈ ടൂറിസം കേന്ദ്രങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പോരായ്മകള്‍ പരിഹരിക്കുന്നതിനും ഡെസ്റ്റിനേഷന്‍ ലെവല്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇവയുടെ മേല്‍ നോട്ടമാണു ജില്ലാതല മോണിറ്ററിങ് സമിതിയുടെ ചുമതല. പദ്ധതിയുടെ മുഖ്യ പങ്കാളിയായി കുടുംബശ്രീ, ശുചിത്വമിഷന്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരെ തെരഞ്ഞെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."