വൃദ്ധ ദമ്പതികളെ ബന്ധിയാക്കി കൊള്ള മുഖ്യ പ്രതിയെ പരേഡില്‍
തിരിച്ചറിഞ്ഞുകുമ്പള: വൃദ്ധ ദമ്പതികളെ ബന്ദിയാക്കി സ്വര്‍ണവും പണവും കാറും കവര്‍ന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യ പ്രതിയെ പരേഡില്‍ തിരിച്ചറിഞ്ഞു. മഞ്ചേശ്വരം മച്ചമ്പാടി ഗേരു കട്ടയിലെ മുഹമ്മദ് ഹനീഫ(26)ാണ് കടമ്പാറിലെ രവീന്ദ്രനാഥ ഷെട്ടിയും ഭാര്യ സീതാലക്ഷ്മിയും തിരിച്ചറിഞ്ഞത്.
കഴിഞ്ഞ സെപ്റ്റംബര്‍ ഒന്പതിനു രാത്രിയാണ് സംഭവം. മുന്‍കൂട്ടി പദ്ധതിയിട്ടെത്തിയ പ്രതികള്‍ വീട്ടുകാരെ ബന്ധിയാക്കി കത്തി മുനയില്‍ നിര്‍ത്തിയാണ് കൃത്യം നടത്തിയത്.
വീട്ടുകാര്‍ നല്കിയ പരാതിയടെ അടിസ്ഥാനത്തില്‍ കുമ്പള സി.ഐ വി.വി മനോജിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടി ചോദ്യം ചെയ്യാന്‍ എ.ആര് ക്യാമ്പില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനിടെ പൊലിസ് കസ്റ്റഡിയില്‍ നിന്നും പ്രതി രക്ഷപ്പെട്ടിരുന്നു. കര്‍ണാടകയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ദിവസങ്ങള്‍ക്കകം പിടികൂടിയാണ് തിരിച്ചറിയല്‍ പരേഡിനു ഹാജരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."