താലൂക്ക് ഓഫിസില്‍ സ്ഥലമില്ല: ഫയലുകള്‍ വരാന്തയില്‍
പുതുനഗരം: മിനി സിവില്സ്റ്റേഷന് ഉണ്ടായിട്ടും ഫയലുകള്‍ സൂക്ഷിച്ചുവെക്കുവാന്‍ സ്ഥല പരിമിതിയുള്ളതിനാല്‍ ഫയലുകള്‍ താലൂക്ക് ഓഫിസ് വരാന്തയില്‍ കാത്തുകിടക്കുന്നു. ഇലക്ഷന്, ലാന്റ് റിവ്യൂ, സര്‍വെ, പട്ടികവര്‍ഗം, ഭൂരഹിതരുടെ പദ്ധതി എന്നിവയില്‍ ഉള്‍പെട്ട സുപ്രധാന ഫയലുകളാണ് താലൂക്ക് ഓഫിസ് വരാന്തയില്‍ കെട്ടിക്കിടക്കുന്നത്.
കഴിഞ്ഞതവണയുണ്ടായ താലൂക്ക് വികസനസമിതിയില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് നാട്ടുകാര്‍ തഹസില്‍ദാര്‍ക്ക് നിവേദനം നല്‍യിട്ടും ഫലമുണ്ടായിട്ടില്ല. മിനിസിവില്‍ സ്റ്റേഷനിലേക്ക് അനുവദിച്ചിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫിസില്‍ സുക്ഷിക്കേണ്ട ഫയലുകളും കാണാതായതിനാല്‍ നെല്ല്, സിവില്‍ സപ്ലൈസ് എന്നിവയുടെ റസിപ്റ്റും, പുതിയകെട്ടിടത്തില്‍ നിലത്തിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് ഓഫിസില്‍ സൂക്ഷിക്കേണ്ട ഫലയുകളെ ഇ ഫയലുകളാക്കി സംരക്ഷിച്ച് മാലിന്യത്തിന്നിന്നും ചിറ്റൂരിനെ സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."