റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇപ്പോഴും ശൗചാലയമില്ല
മീനാക്ഷിപുരം: കക്കൂസിലാത്ത ഡസണിലധികം കുടുംബങ്ങള്‍ മീനാക്ഷിപുരം-പാലക്കാട് റോഡരുകിലുണ്ടായിട്ടും അധികൃതര്‍ ഇരുട്ടില്‍ തപ്പുന്നു. പെരുമാട്ടി പഞ്ചായത്തില്‍ നെല്ലിമേട് റെയില്‍വെ ഗേറ്റിനടുത്താണ് രണ്ട്് പതിറ്റാണ്ടിലധികമായി വസിക്കുന്ന രണ്ട് കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡ്, വൈദ്യുതി, കക്കൂസ് എന്നിവയില്ലാതെ പ്രയാസപെടുന്നത്. രണ്ട്്് പതിറ്റാണ്ടിലധികമായി ചരളിപതിയില്‍ വസിക്കുന്ന അബൂബക്കറിന്റെ കുടുംബത്തിന് ഇന്നുവരെ റേഷന്‍കാര്‍ഡ് ലഭിച്ചിട്ടില്ല. ഇതില്ലാത്തതിനാലാണ് കക്കൂസ്‌പോലും ലഭിക്കാതായതെന്ന് അന്‍പത് കഴിഞ്ഞ അബൂബക്കര്‍ പറയുന്നു.
തെരഞ്ഞെടുപ്പ് അടുക്കുബോള്‍ റേഷന്‍കാര്‍ഡ് വാങ്ങിനല്‍കാമെന്ന് പറഞ്ഞവര്‍ തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാണ് വാങ്ങിനല്‍കിയതെന്നും നിരക്ഷരരായതിനാല്‍ മറ്റുവഴികളില്ലാതെ കൂലിപണിയെടുത്ത് ദിവസങ്ങള്‍ തള്ളിനീക്കുന്നതായി അബൂബക്കറിന്റെ ഭാര്യ റഹീമ പറയുന്നു. പഞ്ചായത്തില്‍ പുറംപോക്ക് ഭൂമിയില്‍ വസിക്കുന്നവര്‍ക്കെല്ലാം കക്കൂസ് അനുവദിക്കുബോള്‍ അബുബക്കറും അയല്‍വാസികളായ ദാവൂദ്, രാജപ്പന്‍ എന്നിവരുടെ കുടുംബങ്ങള്‍ പ്രാഥമിക കാര്യങ്ങള്‍ക്കു കുറ്റികാടുകള്‍ തേടിയലയേണ്ട ഗതികേടിലാണുള്ളത്.
സെന്‍സസ് എടുക്കുബോഴും മന്ത് രോഗഗുണികകള്‍ വിചരണം ചെയ്യുബോഴും അബൂബക്കര്‍ ഉള്‍പെടെയുള്ളവരുടെ പേരുകള്‍ ഏഴുതിയെടുക്കുന്നതല്ലാതെ റേഷന്‍കാര്‍ഡ് അനുവദിക്കുവാന്‍ ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഗ്രാമസഭകളിലും താലൂക്ക് സപ്ലൈ ഓഫിസിലുമെത്തി താല്‍ക്കാലിക റേഷന്‍കാര്‍ഡെങ്കിലും നല്‍കണമെന്ന് ആവശ്യപെടുബോള്‍ പുറംപോക്കിലാണ് വസിക്കുന്നതെന്നും കെട്ടിടത്തിന് നമ്പറില്ലാതെ ഒന്നും ലഭിക്കില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്ന് റോഡരുകില്‍വസിക്കുന്ന മീനാക്ഷി പറയുന്നു.
മകളുടെ പഠനത്തിന് ആവശ്യമായ സ്‌കോളര്‍ഷിപ്പ് വാങ്ങുവാന്‍പോലും സാധിക്കാത്ത അവസ്ഥയാണ് റോഡിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഉള്ളത്.
സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി വീട്ടുനമ്പര്‍ ഇല്ലെങ്കിലും പട്ടയമില്ലെങ്കിലും വൈദ്യുതി ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ഇന്നുവരെ വൈദ്യുതി ലഭ്യമാക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും സാധിച്ചിട്ടില്ല.
നന്ദിയോടി, പാട്ടികുളം, വണ്ടിത്താവളം, കന്നിമാരി, പ്ലാച്ചിമട എന്നീപ്രദേശങ്ങളില്‍ പുറംപോക്കുഭൂമിയില്‍ രണ്ട് പതിറ്റാണ്ടിലധികം വസിക്കുന്നവര്‍ക്ക് റേഷന്‍കാര്‍ഡ്, വൈദ്യുതി, കക്കൂസ് എന്നിവ അടിയന്തിരമായി ലഭ്യമാക്കുവാന്‍ ജില്ലാ കലക്ടര്‍ ഇടപെടണമെന്നാണ് വഴിയോരവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."