മതനിരപേക്ഷതയെ നിലനിര്‍ത്താന്‍ പൊതുവിദ്യാഭാസം സംരക്ഷിക്കണം: മന്ത്രി രവീന്ദ്രനാഥ്
ആലത്തൂര്‍: മത നിരപേക്ഷത നിലനിര്‍ത്താന്‍ പൊതു വിദ്യാഭ്യാസം സംരക്ഷിക്കപ്പെടണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി. മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ദിശ'യുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് വര്‍ഷം കൊണ്ട് കേരള വിദ്യാഭ്യാസ മേഖലയെ സമ്പൂര്‍ണ ഡിജിറ്റലൈസ് ആക്കുമെന്നും അതിനുള്ള യജ്ഞം ആരംഭിച്ചുവെന്നും കേരളം ഇ.ടെക്സ്റ്റിലേക്ക് മാറുമെന്നും അതിന് വേണ്ടി ടാബും കംപ്യൂട്ടര്‍ സൗകര്യങ്ങളും നല്‍കുമെന്നും നാലു മണ്ഡലത്തില്‍ ഇതിന് വേണ്ട ടെന്റര്‍ നടത്തിയെന്നും അങ്ങിനെ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റലൈസ് സംസ്ഥാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാറിന്റെ ഈ യഞ്ജത്തിന്ന് മുന്നോടിയായി ആലത്തൂര്‍ മണ്ഡലത്തിലെ 'ദിശ'പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സദുദ്യമങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആശയങ്ങള്‍ 100 ശതമാനം വിദ്യാര്‍ഥികളിലും എത്തിക്കണമെന്നും അതിന്ന് വേണ്ട ഒരുക്കം അധ്യാപകരിലും ഉണ്ടാകണമെന്നും നല്ല ഭാഷ സംസാരിക്കാന്‍ കഴിവുണ്ടാക്കണമെന്നും ക്ലാസ് രൂപേണ അദ്ദേഹം സംസാരിച്ചു.
എം.എല്‍.എ.കെ.ഡി.പ്രസേനന്‍ അധ്യക്ഷനായി. ദേശീയ അധ്യാപക അവാര്‍ഡ് നേടിയ വി.എസ്. രമണി ടീച്ചര്‍, ഡോക്‌റേറ്റ് നേടിയ ലൗലി എന്നിവരെ പി.കെ. ബിജു എം.പി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി മുഖ്യ അതിഥിയായി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാമകൃഷ്ണന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി, പഞ്ചായത്ത് പ്രസിഡന്റുമാരയ എം.മാധവന്‍, സമാവലി മോഹന്‍ദാസ്, എം. വസന്ത കുമാരി, കവിതാ മാധവന്‍ സംസാരിച്ചു. ദിശാ സംഘാടക സമിതി ചെയര്‍മാന്‍ ടി.ജി. ഗംഗാധരന്‍ സ്വാഗതവും കണ്‍വീനര്‍ വി.ജെ. ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."