രാഷ്ട്രീയക്രിമിനലുകളുടെ വളര്‍ച്ച തടയാന്‍ തൊഴിലാളി സംഘടനകള്‍ക്ക് കഴിയും: തപന്‍സെന്‍
പാലക്കാട്: തൊഴിലാളികളെ അടിമകളായി കരുതുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരേ സംയുക്ത സംഘടനകള്‍ ഒന്നിച്ചത് ആശ്വാസകരമാണെന്ന് തപന്‍സെന്‍. എന്നാല്‍ രാഷ്ട്രീയ രംഗത്ത് ക്രിമിനലുകളുടെ വളര്‍ച്ച കൂടുകയാണ്. ഇതിനെ തടയിടാന്‍ തൊഴിലാളി സംഘടനകള്‍ ശക്തമായി ഇടപെടണമെന്നും അവര്‍ക്കേ അതിന് കഴിയൂവെന്നും സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ അഭിപ്രായപ്പെട്ടു. മൂന്നു ദിവസം നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നലെ കോട്ടമൈതാനത്ത് നടന്ന പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനങ്ങളുടെ വളര്‍ച്ച കേന്ദ്രസര്‍ക്കാര്‍ തടസ്സപ്പെടുത്തുകയാണ്. വന്‍തോതിലുള്ള സാമ്പത്തിക വെട്ടിക്കുറക്കലുകളാണ് അനുദിനം നടക്കുന്നത്. കാര്‍ഷിക രംഗത്തെ വളര്‍ച്ചയും പിന്നോട്ടാണ്. സാമ്പത്തിക വസ്തുതകള്‍ മറച്ച് വെച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ കുറ്റകൃത്യമാണെന്നും ജനങ്ങളോടുള്ള വഞ്ചനയാണെന്നും തപന്‍സെന്‍ അഭിപ്രായപ്പെട്ടു.
ഇന്നലെ രാവിലെ ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തിയതോടെയാണ് മൂന്നുദിവസത്തെ സമ്മേളനത്തിന് തുടക്കമായത്.
എം.ബി രാജേഷ് എം.പി സ്വാഗതം പറഞ്ഞു. ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷനായി. കെ.പി രാജേന്ദ്രന്‍, കെ.പി. രാജേന്ദ്രന്‍, സി. ഹരിദാസ്, എ.കെ. പത്മനാഭന്‍ സംസാരിച്ചു. കെ.കെ.ദിവാകരന്‍, വി.സി കാര്‍ത്ത്യാനി, എളമരം കരീം, മന്ത്രി എ.കെ.ബാലന്‍, എം.എം. ലോറന്‍സ്, ജെ. മേഴ്‌സികുട്ടി അമ്മ, വൈക്കം വിശ്വന്‍, സി.കെ. രാജേന്ദ്രന്‍, പി.കെ.ശശി എം.എല്‍.എ, എം.ഹംസ, എം ചന്ദ്രന്‍, കെ പ്രഭാകരന്‍, ടി.കെ.അച്യുതന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."