പ്രീപെയ്ഡ് ഓട്ടോ പദ്ധതി യാഥാര്‍ഥ്യമായില്ല
ഗുരുവായൂര്‍: നഗരസഭ പ്രഖ്യാപിച്ച 'പ്രീപെയ്ഡ് ഓട്ടോ' പദ്ധതിയ്ക്ക് വെളിച്ചം കാണാനായില്ല. ഗുരുവായൂരിലെ 'പ്രീപെയ്ഡ് ഓട്ടോ' പ്രഖ്യാപനത്തില്‍ ഒതുങ്ങി. പദ്ധതി ഓണത്തിന് മുമ്പ് ആരംഭിക്കുമെന്നാണ് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രഖ്യാപിച്ചിരുന്നത്.
പദ്ധതി നടപ്പാക്കുന്നതിനായി സ്ഥലം റെയില്‍വേ സൗജന്യമായി അനുവദിച്ച് നല്‍കിയിട്ടും പ്രീപെയ്ഡ് ഓട്ടോബൂത്ത് നഗരസഭ നിര്‍മിച്ച് നല്‍കാത്തതാണ് പദ്ധതി നടപ്പാക്കാന്‍ കാലതാമസത്തിന് കാരണമായിട്ടുള്ളത്.ഗുരുവായൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ യാത്രക്കാരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിക്ക് പരിഹാരമായാണ് 'പ്രീപെയ്ഡ് ഓട്ടോ' പ്രഖ്യാപിച്ചിരുന്നത്.
പ്രീപെയ്ഡിനുള്ള സോഫ്റ്റ്വെയറില് ഉള്‍പ്പെടുത്താനായി ഓട്ടോറിക്ഷക്കാരില്‍ നിന്നുള്ള വിവരങ്ങളും ശേഖരിക്കേണ്ടതുണ്ട്. പ്രീപെയ്ഡ് ഓട്ടോ ബൂത്തിന് സൗജന്യമായാണ് റെയില്‍വെ സ്ഥലം അനുവദിച്ചിട്ടുള്ളത്. ഇവിടേക്ക് വൈദ്യുതിയും സൗജന്യമായി റെയില്‍വേ നല്‍കും. പ്രീപെയ്ഡ് സംവിധാനത്തിനായി വാടകക്കാരില്‍ നിന്ന് ഈടാക്കുന്ന ഫീസിന്റെ പകുതി റെയില്‍വേക്കും പകുതി പൊലിസിനുമാണ് ലഭിക്കുക. പ്രീപെയ്ഡിന്റെ ഫീസായി രണ്ട് രൂപ ഈടാക്കുന്നതിനാണ് ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."