യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ അംഗത്വം നേടുന്നതില്‍ റഷ്യക്ക് തിരിച്ചടി
യു.എന്‍: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയില്‍ അംഗത്വം നേടുന്നതില്‍ റഷ്യക്ക് തിരിച്ചടി. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 47 അംഗ യു.എന്‍ മനുഷ്യാവകാശ സമിതിയിലേക്ക് 14 രാജ്യങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.
റഷ്യയെ പിന്തള്ളി കിഴക്കന്‍ യൂറോപ്പില്‍ നിന്ന് ക്രൊയേഷ്യയും ഹംഗറിയും സമിതിയില്‍ അംഗത്വം നേടി. ക്രൊയേഷ്യയോട് രണ്ടു വോട്ടിനും ഹംഗറിയോട് 32 വോട്ടിനുമാണ് റഷ്യ പരാജയപ്പെട്ടത്. 193 അംഗ പൊതുസഭയില്‍ 112 വോട്ട് മാത്രമാണ് റഷ്യക്ക് ലഭിച്ചത്.
2006 ല്‍ മനുഷ്യാവകാശ സമിതി നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് റഷ്യ അതിന് പുറത്താകുന്നത്. സിറിയന്‍ പ്രസിഡന്റ് ബാശ്ശാര് അല്‍ അസദിന്റെ നേതൃത്വത്തില്‍ അലപ്പോയില്‍ നടക്കുന്ന യുദ്ധകുറ്റങ്ങള് ആരോപിച്ചാണ് റഷ്യയെ പിന്തള്ളിയത്. ഏകദേശം 87 മനുഷ്യാവകാശ ഗ്രൂപ്പുകള്‍ റഷ്യയെ മനുഷ്യാവകാശ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തിരുന്നുവെന്ന് യു.എന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അക്ഷയ് കുമാര്‍ അറിയിച്ചു. അടുത്ത വര്‍ഷം റഷ്യക്ക്? സമിതിയില്‍ അംഗത്വം നേടാന്‍ കഴിയുമെന്ന് റഷ്യന്‍ അംബാസിഡര്‍ വിറ്റലി ചര്കിന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."