വരള്‍ച്ച; നാട്ടുകാര്‍ തടയണ നിര്‍മിച്ചു
മേപ്പാടി: ജില്ല കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ ചെമ്പോത്തറയിലും നാട്ടുകാര്‍ തടയണ നിര്‍മ്മിച്ചു. ചെമ്പോത്തറ തോടിലാണ് പല ഭാഗങ്ങളിലായി തടയണകള്‍ നിര്‍മ്മിച്ചത്. പൂര്‍ണമായും വയല്‍ പ്രദേശമായിരുന്നിട്ടുപോലും ജലക്ഷാമം നേരിടാന്‍ ആരംഭിച്ചതോടെയാണ് തടയണ നിര്‍മിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. ഒരു കാലത്ത് നെല്‍കൃഷി മാത്രം ഉണ്ടായിരുന്ന പ്രദേശമാണിത്. ഡാമില്‍ വെള്ളം നിറഞ്ഞിരിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. എന്നാല്‍ തോട്ടില്‍ പോലും നീരൊഴുക്ക് കുറഞ്ഞതോടെയാണ് തടയണ നിര്‍മിക്കാന്‍ തീരുമാനിച്ചത്. കര്‍ഷക സംഘം പ്രവര്‍ത്തകരും തടയടണ നിര്‍മ്മാണത്തില്‍ പങ്കെടുത്തു. മോഹന്‍ദാസ്, സുബ്രമണ്യന്‍, യൂനസ് കൊളമ്പന്‍, പി.എ ഹംസ, ഷംസുദ്ദീന്‍ നേതൃത്വം നല്‍കി.
വെള്ളമുണ്ട: പഞ്ചായത്ത് 19-ാം വാര്‍ഡ് കാവുംകുന്ന്, കുമ്പപ്പാറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വാരാമ്പറ്റ അത്തിക്കൊല്ലി ചോതണ്ണന്‍ചടി തോടില്‍ പ്രദേശവാസികള്‍ തടയണ നിര്‍മിച്ചു. കാവുംകുന്ന് നാരായണന്‍ അധ്യക്ഷനായി. നിര്‍മ്മാണത്തിന് പി.ഒ മൊയ്തു, ഐ.കെ ബാബു, കെ. ബാബു, രമേഷ് നേതൃത്വം നല്‍കി.
വെള്ളിലാടി: ഡി.വൈ.എഫ്.ഐ കാഞ്ഞിരങ്ങാട് മേഘലാ സമ്മേളനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ വെള്ളിലാടി യുനിറ്റിന്റെ നേതൃത്വത്തില്‍ വര്‍ധിച്ചുവരുന്ന വരള്‍ച്ചക്കും ജലക്ഷാമത്തിനെ സംബന്ധിച്ചുമുള്ള ബോധവല്‍ക്കരണത്തിന്റെയും ഭാഗമായി കാപ്പിക്കണ്ടി തോടിന് കുറുകെ തടയണ നിര്‍മിച്ചു. തുടര്‍ന്ന് പൊതുകിണറും ടൗണ്‍ പരിസരവും വൃത്തിയാക്കി. ജലീല്‍ കുറുവന്‍ക്കണ്ടി, അനീസ് കരുവന്‍, നവാസ് കുളര്‍തൊടി നേതൃത്വം നല്‍കി.
മുട്ടില്‍: പതിനാലാം വാര്‍ഡ് അയല്‍സഭയും മുട്ടില്‍ ഡബ്ല്യു.എം.ഒ ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് യൂനിറ്റും സഹകരിച്ചുകൊണ്ട് തണ്ണീര്‍ തടകള്‍ നിര്‍മിച്ചു. ഭൂരിപക്ഷം ജനങ്ങളും കൃഷി ചെയ്യുന്ന പ്രകൃതി അനുഗ്രഹിച്ച നാട്ടില്‍ കുടിക്കാനും കൃഷി ആവശ്യത്തിനും വെള്ളമില്ലാതെ കഷ്ടപ്പെടുമ്പോള്‍ നീരുറവ ഒഴുകിപ്പോകുന്ന അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പലയിടങ്ങളില്‍ തടയണ നിര്‍മാണം എന്‍.എസ്.എസും അയല്‍സഭയും ഒരുമിച്ച് ഏറ്റെടുക്കുകയായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് മെമ്പര്‍ ദേവസ്യ നിര്‍വഹിച്ചു.
മുട്ടില്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ മോഹനന്‍, പ്രിന്‍സിപ്പല്‍ പി.എ ജലീല്‍ ആശംസകള്‍ അര്‍പ്പിച്ചു. അധ്യാപകര്‍ നൗഷാദ്, ജംഷാദ്, യാസിര്‍ ഫൈസല്‍, നാട്ടുകാരായ ബഷീര്‍, സുന്ദരന്‍, കുഞ്ഞമ്മദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."