സര്‍ഗവസന്തമായി ബാലവേദി
കലോത്സവംകല്‍പ്പറ്റ: സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനത്തെ ബാലവേദി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന താലൂക്ക് സര്‍ഗോത്സവത്തിന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കുളില്‍ തുടക്കമായി. അലന്‍കുര്‍ദി നഗറില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം. ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എം.കെ രാജേഷ്, എ.കെ മത്തായി, വി. ഹാരിസ് സംസാരിച്ചു.
തുടര്‍ന്ന് വിവിധ സ്‌റ്റേജ്, സ്‌റ്റേജിതര മത്സരങ്ങളിലായി 150ലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു.
കൂടുതല്‍ പോയിന്റുകളുമായി പ്രസര ലൈബ്രറി പടിഞ്ഞാറത്തറ ഓവറോള്‍ ചാമ്പ്യന്‍മാരായി. പനങ്കണ്ടി സദ്ഭാവന ലൈബ്രറി റണ്ണറപ്പായി. വിജയികള്‍ക്ക് എസ്തര്‍ അനില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ ബാബുരാജ് സ്വാഗതം പറഞ്ഞു. പി ശിവദാസ് അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ അജി ബഷീര്‍, സി.വി ഉഷ, പി.ഡി അനീഷ്, എസ്.സി ജോണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."