നഗരസഭയിലെ പെന്‍ഷന്‍ വിതരണ വിഷയം: യു.ഡി.എഫ് പ്രക്ഷോഭത്തിന്
മാനന്തവാടി: നഗരസഭയിലെ പെന്‍ഷന്‍ വിതരണ വിഷയത്തില്‍ ആരോപണ വിധേയനായ പി.ടി ബിജു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കുന്നു. പെന്‍ഷന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തിയതിന് വഞ്ചനാകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. നഗരസഭ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ടിട്ടും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയിട്ടില്ല. നഗരസഭയിലെ മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമേര്‍പ്പെടുത്താതെ താഴെയങ്ങാടി പുഴയരികില്‍ മാലിന്യം നിക്ഷേപിക്കുകയാണ്. മാനന്തവാടി ടൗണിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ നിന്നും പിന്മാറി അത്താഴപ്പട്ടിണിക്കാരായ വഴിയോരക്കച്ചവടക്കാരില്‍ ചിലരെ മാത്രം ഒഴിപ്പിച്ച് വമ്പന്മാരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണസമിതി സ്വീകരിക്കുന്നത്. ഇത്തരം നിലപാടുകളില്‍ പ്രതിഷേധിച്ചും ഭരണസമിതിയുടെ ജനവിരുദ്ധ വികസന വിരുദ്ധ നയങ്ങള്‍ക്കുമെതിരെയുമാണ് പ്രക്ഷോഭമാരംഭിക്കുന്നത്.
അഴിമതിക്കാരെയും വികസന വിരുദ്ധ നയങ്ങളെയും ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നുകാട്ടുന്നതിനായി നവംബര്‍ 10ന് വാഹന പ്രചരണ ജാഥയും വൈകിട്ട് അഞ്ചിന് ഗാന്ധി പാര്‍ക്കില്‍ പൊതുസമ്മേളനവും നടത്തും. പി.ടി ബിജു രാജിവയ്ക്കും വരെ വിവിധ രീതിയില്‍ പ്രക്ഷോഭ പരിപാടികള്‍ നടത്താനും യു.ഡി.എഫ് മാനന്തവാടി മുന്‍സിപ്പല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ പി.വി.എസ് മൂസ അധ്യക്ഷനായി. സണ്ണി ചാലില്‍, ഡെന്നിസണ്‍ കണിയാരം, സാമ്പു പൊന്നിയില്‍, കെ. രാഘവന്‍, പി.എം ബെന്നി, അശോകന്‍ കൊയിലേരി, ക്ലീറ്റസ് കിഴക്കേമണ്ണൂര്‍, കബീര്‍ മാനന്തവാടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."