കൃഷ്ണഗിരിയില്‍ സമനില തെറ്റാതെ വിദര്‍ഭയും ജാര്‍ഖണ്ഡും ഗ്രൂപ്പില്‍ ജാര്‍ഖണ്ഡ് രണ്ടാമതും വിദര്‍ഭ ഏഴാമതും
കൃഷ്ണഗിരി: പ്രതീക്ഷിച്ചത് പോലെത്തന്നെ രഞ്ജി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ സമനില തെറ്റിയില്ല. ഇരുവരും പോയിന്റ് പങ്കിട്ടു. നാലാംദിനത്തില്‍ വിദര്‍ഭ അല്‍പമൊന്ന് പതറിയെങ്കിലും എസ്.ബി വോഗും ജെ.എം ശര്‍മയും കാര്‍ണെവറും തീര്‍ത്ത പ്രതിരോധം അവര്‍ക്ക് ഒരു പോയിന്റ് സമ്മാനിക്കുകയായിരുന്നു. മികച്ച നിലയില്‍ നിന്ന വിദര്‍ഭയെ 444ല്‍ അവസാനിപ്പിച്ചത് നാല് വിക്കറ്റ് നേടിയ ആശിഷ് കുമാറും മൂന്ന് വിക്കറ്റ് നേടിയ വികാശ് സിങുമാണ്. മൂന്നിന് 315 എന്ന നിലയില്‍ നാലാംദിനം കളി തുടങ്ങിയ വിദര്‍ഭക്ക് ടീം ടോട്ടലില്‍ ആറ് റണ്‍ കൂട്ടിച്ചേര്‍ക്കവെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. തലേദിവസം അര്‍ധശതകം നേടിയ ഷൈന്‍വെയറിനും ജംഗിദിനും നാലാംനാള്‍ പിടിച്ചു നില്‍ക്കാനായില്ല. ടീം ടോട്ടല്‍ 321ല്‍ നില്‍ക്കെ ഇരുവരുടെയും വിക്കറ്റുകള്‍ തുടരെത്തുടരെ വിദര്‍ഭക്ക് നഷ്ടമായി. തലേന്നത്തെ സ്‌കോറിലേക്ക് ആറ് റണ്‍ കൂട്ടിച്ചേര്‍ക്കവെ ജംഗിദ് 56ല്‍ ആശിഷ് കുമാറിന്റെ പന്തില്‍ മുട്ടുകുത്തി. തൊട്ടുപിന്നാലെ ഷൈന്‍വെയര്‍ തലേന്നത്തെ സ്‌കോറായ 54ല്‍ തന്നെ യാദവിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.
ജംഗിദിന് ശേഷം ക്രിസീലെത്തിയ ശര്‍മയും കാര്‍ണെവറും ശ്രദ്ധയോടെ ബാറ്റ് വീശിയതോടെ വിദര്‍ഭയുടെ സ്‌കോറും ഉയര്‍ന്നു. ടീം വിദര്‍ഭ ടോട്ടല്‍ 400ലാണ് പിരിഞ്ഞത്. 139 പന്തില്‍ 39 റണ്ണെടുത്ത കാര്‍ണവെറിനെ ആശിഷ് കുമാറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇശാന്‍ കിഷന് പിടികൂടി. ടീം ടോട്ടലിലേക്ക് രണ്ട് റണ്‍കൂടി ചേര്‍ക്കവെ 154 പന്തുകളില്‍ 35 റണ്ണെടുത്ത ശര്‍മ യാദവിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡുമായി. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് വോഗ് ചെറുത്ത്‌നില്‍പ് നടത്തി. ഇതിനിടയില്‍ 44 പന്തില്‍ നാല് റണ്ണെടുത്ത ഗുര്‍ബാനി മടങ്ങി. ആശിഷ് കുമാറിനായിരുന്നു വിക്കറ്റ്. പിന്നാലെയെത്തിയ വാകയര്‍ 21 പന്തില്‍ നാല് റണ്ണുമായി വികാശ് സിങിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായി. തുടര്‍ന്നെത്തിയ താക്കൂര്‍ നിലയുറപ്പിക്കും മുന്‍പെ വികാശ് സിങ് ക്ലീന്‍ബൗള്‍ഡാക്കി. എന്നാല്‍ ഒരറ്റത്ത് വോഗ് 85 പന്തില്‍ 31 റണ്ണുമായി പുറത്താകാതെ നിന്നു. ജാര്‍ഖണ്ഡിനായി ആശിഷ് കുമാര്‍ നാലും വികാശ് സിങ് മൂന്നും യാദവ് രണ്ടും ഷഹബാസ് നദീം ഒരു വിക്കറ്റും നേടി. അപ്പോഴേക്കും നാലാംദിനത്തിലെ 57 ഓവറുകള്‍ അവസാനിച്ചിരുന്നു. ഒപ്പം 187 റണ്ണിന്റെ രണ്ടാം ഇന്നിങ്‌സ് ലഡും വിദര്‍ഭ നേടി. തുടര്‍ന്ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."