രഞ്ജി: കേരളം- ഛത്തീസ്ഗഢ് പോരാട്ടം സമനിലയില്‍
ജംഷഡ്പുര്‍: കേരളം- ഛത്തീസ്ഗഢ് രഞ്ജി മത്സരം സമനിലയില്‍ അവസാനിച്ചു. കേരളം മുന്നോട്ടുവച്ച 328 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഛത്തീസ്ഗഢ് ആറു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു നില്‍ക്കെ സമനിലയില്‍ പിരിയുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ കേരളം 207 റണ്‍സെടുത്തപ്പോള്‍ ഛത്തീസ്ഗഢ് 187 റണ്‍സില്‍ പുറത്തായി.
20 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ കേരളം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 307റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു ഛത്തീസ്ഗഢിനു 328 റണ്‍സിന്റെ ലക്ഷ്യം വയ്ക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിന്റെ ലീഡിന്റെ ബലത്തില്‍ കേരളത്തിനു മൂന്നു പോയിന്റ് ലഭിക്കും.
ഓപണര്‍ സഹില്‍ ഗുപ്ത പുറത്താകാതെ നേടിയ സെഞ്ച്വറി (123)യുടെ ബലത്തിലാണ് ചത്തീസ്ഗഢ് സമനില പിടിച്ചത്. അശുതോഷ് സിങും (45) തിളങ്ങി.
കേരളത്തിനായി ജലജ് സക്സേന, ഇഖ്ബാല്‍ അബ്ദുല്ല എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. നേരത്തെ രണ്ടാം ഇന്നിങ്സില്‍ കേരളത്തിനായി രോഹന് പ്രേം (123) സെഞ്ച്വറി നേടിയിരുന്നു. ഗുപ്തയാണ് കളിയിലെ താരമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."