കുടിവെള്ളമില്ല; കുന്ദലാടിയിലും നാട്ടുകാരുടെ റോഡ് ഉപരോധം
പന്തല്ലൂര്‍: കുടിവെള്ളം മുട്ടിയതോടെ നീലഗിരിയുടെ വിവിധ മേഖലകളില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്. കഴിഞ്ഞ ദിവസം കോടനാട് സ്ത്രീകളടക്കമുള്ള നൂറിലധികം ആളുകള്‍ കുടവുമായി എത്തി റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് വെള്ളമെത്തിക്കാമെന്ന് കലക്ടറടക്കമുള്ളവര്‍ നാട്ടുകാര്‍ക്ക് ഉറപ്പും നല്കി. ഇതോടെയാണ് അന്ന് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്.
എന്നാല്‍ ജില്ലയുടെ മറ്റിടങ്ങളിലും വരള്‍ച്ചയെ തുടര്‍ന്ന് കുടിവെള്ളം കിട്ടാക്കനിയായി മാറിയിട്ടുണ്ട്. പലരും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇതിലെ അവസാനത്തെ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം കുന്ദലാടിയിലുണ്ടായത്.
കുന്ദലാടിയില് നാട്ടുകാര്‍ കുടങ്ങളുമായി പന്തല്ലൂര്‍-പാട്ടവയല്‍ പാത രാവിലെ മുതല്‍ ഉപരോധിച്ചു. സംഭവമറിഞ്ഞ് നെല്ലാക്കോട്ട എസ്.ഐ സൗന്ധര്രാജന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി ജനങ്ങളുമായി ചര്‍ച്ച നടത്തി. പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."