HOME
DETAILS
MAL
വൈക്കത്ത് സ്ഥാനാര്‍ഥികള്‍ വോട്ടു ചെയ്തു
backup
May 16 2016 | 21:05 PM
വൈക്കം : യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ.സനീഷ്‌കുമാര്‍ 148-ാം നമ്പര്‍ ബൂത്തായ ഇടയാഴം സെന്റ്‌മേരീസ് സ്‌ക്കൂളില്‍ രാവിലെ തന്നെ വോട്ട് ചെയ്യാന്‍ എത്തി.
കുടുംബത്തോടൊപ്പമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ 138-ാം നമ്പര്‍ ബൂത്തായ വെച്ചൂര്‍ ദേവീവിലാസം സ്‌ക്കൂളിലാണ് വോട്ട് ചെയ്തത്.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ 120-ാം നമ്പര്‍ ബൂത്തായ ഉല്ലല എന്‍.എസ്.എസ് സ്‌ക്കൂളില്‍ രാവിലെ തന്നെ വോട്ട് ചെയ്തു. ഒട്ടുമിക്ക ബൂത്തുകളിലും മൂന്ന് സ്ഥാനാര്‍ത്ഥികളും സന്ദര്‍ശനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."