ജില്ലയില്‍ പോളിങ് 73 ശതമാനം
കോട്ടയം: രാവിലെ തടസമായെത്തിയ മഴയെ അവഗണിച്ച് വോട്ടര്‍മാര്‍ പോളിംഗ് സ്‌റ്റേഷനില്‍ എത്തിയതോടെ ജില്ലയില്‍ പോളിങ് ശതമാനം 73 ലത്തി. തിങ്കളാഴ്ച രാവിലെ 6.45 മുതല്‍ വോട്ടര്‍മാര്‍ ക്യൂവില്‍ സ്ഥാനംപിടിച്ചിരുന്നു.
രണ്ടുമണിക്കൂര്‍ 7.8 ശതമാനം വോട്ടുകള്‍ പെട്ടിയില്‍വീണിരുന്നു. ആദ്യമണിക്കൂറില്‍ ചങ്ങനാശേരിയിലും പാലായിലുമായിരുന്നു കനത്ത പോളിംഗ്്. ആദ്യമൂന്നുമണിക്കൂറില്‍ ആവേശം നിറഞ്ഞുനിന്ന ജില്ലയില്‍ 14.6 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഈസമയം ചാറ്റല്‍മഴയും പതുക്കെ ശാന്തമായിരുന്നു. കാര്‍മേഘം ഉരുണ്ടുകൂടിയ അന്തരീക്ഷത്തില്‍ പുരുഷസ്ത്രീ വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് ഒഴുകിയത്തെിയതോടെ പോളിങ് ശതമാനം 32ലേക്ക് കുതിച്ചുയര്‍ന്നു.
ജില്ലയില്‍ രാവിലെ 10 മണി വരെ 14.6 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ശതമാനം യഥാക്രമം: പാല - 17.6 , കടുത്തുരുത്തി - 15.2, വൈക്കം - 18.5, ഏറ്റുമാനൂര്‍ - 14.4, കോട്ടയം - 17.1, പുതുപ്പള്ളി - 19.9, ചങ്ങനാശ്ശേരി - 11.9, കാഞ്ഞിരപ്പള്ളി - 13.6 പൂഞ്ഞാര്‍ - 15.2 . പിന്നീട് ഒരുമണിക്കൂറിനുള്ളില്‍ പത്തു ശതമാനം വോട്ടു വര്‍ധിക്കുന്ന കാഴ്ച്ചയായിരുന്നു ജില്ലയില്‍. പതിനൊന്നു മണിയോടെ
24 ശതമാനം വോട്ടു പെട്ടിയില്‍ വീണു. ഒരു മണിക്കൂറിനുള്ളില്‍ പാലായില്‍ രണ്ടു ശതമാനം വോട്ടു വര്‍ധിച്ചപ്പോള്‍ കടുത്തുരുത്തിയില്‍ വോട്ട് 18.3 ശതമാനമായി. വൈക്കത്തു പതിനൊന്നു ശതമാനം കൂടി. ഏറ്റുമാനൂരില്‍ വോട്ടുശതമാനം 26.7ലേക്ക് ഉയര്‍ന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്. കോട്ടയം - 26.4, പുതുപ്പള്ളി - 22.4, ചങ്ങനാശ്ശേരി - 29.4, കാഞ്ഞിരപ്പള്ളി - 20.8, പൂഞ്ഞാര്‍ - 23 എന്നിങ്ങനെയായിരുന്നു പതിനൊന്നു മണിവരെയുള്ള കണക്കുകള്‍.
ഉച്ചയോടെ ജില്ലയില്‍ പോളിംഗ് ശതമാനം 45.6 ലേക്ക് ഉയര്‍ന്നു.ഒന്‍പത് നിയോജക മണ്ഡലങ്ങളിലെ കണക്കുകള്‍ ഉച്ചവരെ ഇങ്ങനെ: പാല - 45.5 , കടുത്തുരുത്തി - 38.7, വൈക്കം - 48.1, ഏറ്റുമാനൂര്‍ - 49.3, കോട്ടയം -47, പുതുപ്പള്ളി - 47.8, ചങ്ങനാശ്ശേരി - 45.9, കാഞ്ഞിരപ്പള്ളി - 45.1, പൂഞ്ഞാര്‍ - 43.2 .
പിന്നീടുള്ള രണ്ടു മണിക്കൂറിനുള്ളില്‍ ജില്ലയില്‍ ഏഴു ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. ശതമാനം 52.4 .ശതമാനം. രണ്ടു മണി വരെയുള്ള കണക്കു പ്രകാരം പാല - 50.6 , കടുത്തുരുത്തി - 46.9, വൈക്കം - 54.3, ഏറ്റുമാനൂര്‍ - 54.3, കോട്ടയം -54.1, പുതുപ്പള്ളി - 54.9, ചങ്ങനാശ്ശേരി - 49.9, കാഞ്ഞിരപ്പള്ളി - 50.3, പൂഞ്ഞാര്‍ - 56 എന്നിങ്ങനെയായിരുന്നു. ഉച്ചയ്ക്ക് ശേഷം ഒന്‍പതു മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം ഉയര്‍ന്നു.
വൈകുന്നേരം 3.45 ആയപ്പോള്‍ ആറുശതമാനം ഉയര്‍ന്നു വോട്ടുനില 58.1 ശതമാനമായി. പാല - 57.4 , കടുത്തുരുത്തി - 55.4, വൈക്കം - 58.2, ഏറ്റുമാനൂര്‍ - 56, കോട്ടയം -60.9, പുതുപ്പള്ളി - 63.7, ചങ്ങനാശ്ശേരി - 57.3, കാഞ്ഞിരപ്പള്ളി - 55.5, പൂഞ്ഞാര്‍ - 59.3 എന്നിങ്ങനെയായിരുന്നു.
പോളിംഗ് തീരുവാന്‍ ഒരുമണിക്കൂര്‍ മാത്രം ശേഷിക്കെ ജില്ലയില്‍ കനത്ത പോളിംഗായിരുന്നു അനുഭവപ്പെട്ടത്. 58 ല്‍ നിന്നും ശതമാനം 70 ആയി ഉയര്‍ന്നു. പാലായില്‍ 68.4 , കടുത്തുരുത്തി -62.3, വൈക്കം - 77.8, ഏറ്റുമാനൂര്‍ - 74.9, കോട്ടയം - 74, പുതുപ്പള്ളി - 69.4, ചങ്ങനാശ്ശേരി - 70.8, കാഞ്ഞിരപ്പള്ളി - 69.4, പൂഞ്ഞാര്‍ - 70.3 എ്ന്നീ നിലയിലേക്ക് ഉയര്‍ന്നു.
രാവിലെ മുതല്‍ ഏറെതിരക്ക് അനുഭവപ്പെട്ട ഏറ്റുമാനൂര്‍ മണ്ഡലത്തിലെ അതിരമ്പുഴ സെന്റ്‌മേരീസ് യു.പി സ്‌കൂളിലെ 26, 27 നമ്പരുകളിലെ ബൂത്തുകളില്‍ രാവിലെ 10.15ന് പത്തിലേറെ പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്യൂവില്‍ നിലയുറപ്പിച്ചവരില്‍ ഏറെയും പ്രായമായവരായിരുന്നു. വോട്ടര്‍മാരുടെ രക്തസമ്മര്‍ദ്ദം, പ്രമേഹം അടക്കമുള്ളവ പരിശോധിച്ച് ആവശ്യമായ ചികിത്സയൊരുക്കാന്‍ അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍സംഘത്തിന്റെ പ്രത്യേകകൗണ്ടറും ബൂത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. പ്രായഭേദമന്യേ സൗജന്യപരിശോധന ഫലപ്രദമായി നിരവധി വോട്ടര്‍മാര്‍ ഉപയോഗപ്പെടുത്തിയത്. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഷൈലയും അങ്കണവാടി ജീവനക്കാരി ഹുസൈബയും നേതൃത്വം നല്‍കി.
കടുത്തുരുത്തി മണ്ഡലത്തിലെ കിടങ്ങൂര്‍ സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 151, 152 ബൂത്തുകളില്‍ രാവിലെ വോട്ടര്‍മാരുടെ നീണ്ടക്യൂ ദൃശ്യമായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം നിലനിര്‍ത്തിയാണ് പാലാ മണ്ഡലത്തിലെ പുലിയന്നൂര്‍ ആശ്രമം ഗവ.എല്‍.പി സ്‌കൂളില്‍ തിരക്ക് അനുഭവപ്പെട്ടത്. അതിരാവിലെ മുതല്‍ വോട്ടര്‍മാര്‍ ഒഴുകിയത്തെിയതോടെ സ്‌കൂളിലെ 102,103 ബൂത്തുകളില്‍ ഉച്ചയോടെ 50 ശതമാനം വോട്ടുകളും പെട്ടിയില്‍ വീണു.
പാലാ അല്‍ഫോന്‍സാകോളജിലെ മാതൃകാപോളിംഗ് സ്റ്റേഷനില്‍ വിശ്രമകേന്ദ്രം, ഹെല്‍പ്‌ഡെസ്‌ക്, വീല്‍ചെയര്‍,റാമ്പ്, മിഠായിവിതരണം എന്നിവയുണ്ടായിരുന്നു. പാലാ സെന്റ്‌തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലെ 123ാം വനിതാബൂത്തിലും തിരക്ക് ഏറെയായിരുന്നു. പൂഞ്ഞാര്‍ മണ്ഡലത്തിലെ പോരാട്ടവീര്യം വോട്ടര്‍മാര്‍ ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു. ഈരാറ്റുപേട്ട ഗവ. മുസ്ലിം എല്‍.പി സ്‌കൂളിലെ ആറ്, ഏഴ്, എട്ട് ബൂത്തുകളില്‍ സ്ത്രീകളടക്കം വോട്ടര്‍മാരുടെ നീണ്ടക്യൂവായിരുന്നു. തിടനാട് വെക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സമാനസ്ഥിതിയായിരുന്നു. സര്‍വസന്നാഹവുമായി കേന്ദ്രസേനയും പൊലിസും നിലയുറപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."